ഇന്ന് ഫെബ്രുവരി 11: ലോക രോഗി ദിനം; റാവു ഇന്ദ്രജിത്ത് സിംഗിന്റെയും മോണ ചോപ്രയുടെയും ജന്മദിനം, വത്തിക്കാൻ സിറ്റിയെ സ്വന്തത്ര രാജ്യം ആക്കുന്നതിനായുള്ള ലാറ്ററൻ ഉടമ്പടി ഒപ്പു വച്ചതും കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും 
    **************

.                    ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1201 
 മകരം 28
അനിഴം / നവമി
2026 ഫിബ്രവരി 11, 
ബുധൻ

ഇന്ന്;

* ലോക രോഗി ദിനം ! [World Day of the Sick ;' 1991-ൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സ്വന്തം അനുഭവത്തിൽ നിന്നാണ് ലോക രോഗികളുടെ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത് .  ഈ സമയത്ത്, രോഗികൾക്കുള്ള ആത്മീയവും മാനസീകവും ശാരീരികവുമായ  പരിചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കഷ്ടത അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ സഭയ്ക്ക് വഹിക്കാനാകുന്ന പങ്കിനെകുറിച്ചും ഈ ദാനം ചിന്തിയ്ക്കുവാൻ നമ്മെ പ്രേരിപ്പിയ്ക്കുന്നു.സമരിയാക്കാരന്റെ കാരുണ്യം: മറ്റൊരാളുടെ വേദന സഹിച്ചുകൊണ്ട് സ്നേഹിക്കുക."എന്നതാണ് 2026 ലെ ഈ ദിന തീം ]

WhatsApp Image 2026-02-10 at 10.56.25 PM

* പ്രോമിസ് ഡേ /Promise Day  ![ വാലന്റൈൻസ് ദിനാചരണ വാരത്തിന്റെ അഞ്ചാം ദിനം -വാലന്റൈൻസ് ദിനാചരണത്തിൻ്റെ ആഴ്ചയിലെ ഒരു സന്തോഷകരമായ ഭാഗമാണ് വാഗ്ദാന ദിനം. പ്രിയപ്പെട്ടവരുമായി പ്രതിബദ്ധത പുന:സ്ഥാപിക്കുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ദിവസമാണിന്ന്.
ദമ്പതികളും സുഹൃത്തുക്കളും ഹൃദയംഗമമായ വാഗ്ദാനങ്ങളിലൂടെ തങ്ങളുടെ പ്രണയത്തിൻ്റെ സമർപ്പണവും വിശ്വസ്തതയും പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.]

*സ്ത്രീകളുടെയും പെൺകുട്ടികളുടെയും  അന്താരാഷ്ട്ര ശാസ്ത്ര ദിനം![International Day of Women and Girls in Science ;  2015 ൽ, യുണൈറ്റഡ് നാഷണൽ ജനറൽ അസംബ്ലി ശാസ്ത്രരംഗത്ത് സ്ത്രീകൾ വഹിക്കുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് പെതു ജനമധ്യത്തിലേയ്ക്ക് വെളിച്ചം വീശുന്നതിനും സ്ത്രീകളെയും പെൺകുട്ടികളെയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്  പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം ആചരിയ്ക്കുവാൻ തീരുമാനിച്ചു. "ദർശനത്തിൽ നിന്ന് ആഘാതത്തിലേക്ക്: ലിംഗഭേദ വിടവ് നികത്തി STEM പുനർനിർവചിക്കൽ". എന്നതാണ് 2026 ലെ ഈ ദിന തീം ]

WhatsApp Image 2026-02-10 at 10.56.23 PM

* പ്രോ സ്പോർട്സ് വൈവ്സ് ഡേ![Pro Sports Wives Day ; പ്രൊഫഷണൽ അത്‌ലറ്റുകളുടെ പങ്കാളികളായിട്ടുള്ളവർക്ക് ആദരവ് നൽകുന്നതിന് ഒരു ദിനം. അത് ലറ്റുകൾ സ്വന്തം പ്രൊഫഷനിൽ മുഴുകുമ്പോൾ അവരുടെ കുടുംബാംഗങ്ങൾ സഹിയ്ക്കുന്ന കുടുംബഭാരത്തെക്കുറിച്ച് പൊതുജനമറിയാനും അവരെ അതിൽ അഭിനന്ദിയ്ക്കാനും ഒരു ദിനം.]

*ഒറ്റയ്ക്ക്  ജീവിക്കുന്നതിന്റെ സംതൃപ്തി ![Satisfied Staying Single Day ; ഒറ്റയ്ക്കുള്ള ജീവിതം ഒറ്റയ്ക്കുള്ള യാത്ര എന്നിവയിലെ സൗകര്യവും അസൗകര്യവും സ്വാതന്ത്ര്യവും പാരതന്ത്രവും ശക്തിയും ദൗർബല്യവും തിരിച്ചറിയാൽ ഒരു ദിനം. ] 

WhatsApp Image 2026-02-10 at 10.56.24 PM

* ജപ്പാൻ ദേശീയ സ്ഥാപന ദിനം ![ Kenkoku Kinen no Hi ; . ]

* ജപ്പാൻ: National Fondationday !

*അന്യഗ്രഹ സംസ്കാര  ദിനം!

*ദേശീയ ദിനങ്ങൾ !

* ദേശീയ കണ്ടുപിടുത്തക്കാരുടെ ദിനം ! [National Inventors’ Day ; കണ്ടുപിടിത്തക്കാരുടെ രാജാവ് എന്നറിയപ്പെടുന്ന തോമസ് ആൽവ എഡിസന്റെ ജന്മദിനമായ ഫെബ്രുവരി 11 കണ്ടു പിടുത്തക്കാരുടെ ദിനമായി ആചരിക്കുന്നു.]

WhatsApp Image 2026-02-10 at 10.56.24 PM (1)

* സൗഹൃദം സ്ഥാപിക്കാൻ ഒരു ദേശീയ ദിനം ![ National Make a Friend Day ; കൂടെ ചിരിക്കാനും കരയാനും മറക്കാനാകാത്ത നിമിഷങ്ങൾ പങ്കുവെക്കാനും ഒരാളുണ്ട് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസങ്ങളിൽ ഒന്നാണ് അത് അറിയാൻ ഒരു ദിനം.]

* ദേശീയ ലാറ്റെ ദിനം! [ National Latte Day ; വെൽവെറ്റി, ക്രീം സ്വാദിഷ്ടമായ, എസ്‌പ്രസ്‌സോയും ആവിയിൽ വെന്ത പാലും ഉള്ള മികച്ച പിക്ക്-മീ-അപ്പാണ് ലാറ്റേസ് ]

WhatsApp Image 2026-02-10 at 10.56.24 PM (2)

*മുത്തശ്ശി നേട്ട  ദിനം![നമ്മുടെ ജീവിതത്തിൽ നമക്ക് മറക്കാനാവാത്ത നമ്മുടെ മുത്തശ്ശിമാരെ ആദരിക്കുന്നതിനായി ഒരു ദിനം.]

* ദേശീയ ഗെറ്റ് ഔട്ട് യുവർ ഗിറ്റാർ ദിനം ![National Get Out Your Guitar Day ; ]

* ദേശീയ വെള്ള ഷർട്ട് ദിനം ![  National White Shirt Day ; 1930കളിലെ മാന്ദ്യകാലത്ത് അമേരിക്കയിൽ ഫാക്ടറികളിലെ ആളുകൾ ഒത്തുചേർന്ന്, അവരുടെ കൈകൾ ചുരുട്ടി, "ഞങ്ങൾ ഇതിൽ ഒരുമിച്ചാണ്" എന്ന് പറഞ്ഞുകൊണ്ട് തൊഴിലാളികൾക്ക് ഒരു പുതിയ പ്രതീക്ഷ രൂപപ്പെടുത്തിയ ദിനത്തിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം.]

WhatsApp Image 2026-02-10 at 10.56.26 PM (1)

* ദേശീയ പെപ്പർമിൻ്റ് പാറ്റി ദിനം ![National Peppermint Patty Day ;

* കൽദായ സുറിയാനി സഭ : വലിയ   നോമ്പ് ആരംഭം
* മാരാമൺ കൺവെൻഷൻ, 11-18 വരെ

* ലൈബീരിയ : സശസ്ത്ര സേന ദിനം !
* അസർബൈജാൻ: നികുതി സേവനദിനം !
* കാമറൂൺ : യുവത ദിനം !

    ഇന്നത്തെ മൊഴിമുത്ത്
     **********    

WhatsApp Image 2026-02-10 at 10.56.25 PM (1)
''സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന ഒരു വികാരം തന്നെയാണു്‌"

   രബീന്ദ്രനാഥ് ടാഗോർ
    **********
ഇന്നത്തെ പിറന്നാളുകാർ
**********
കെമിക്കൽ & ഫെർട്ടിലൈസേർസ്  വകുപ്പുകളുടെ  ചുമതലയുള്ള  കേന്ത്ര സഹ മന്ത്രി റാവു ഇന്ദ്രജിത്ത് സിംഗിന്റെയും. (1951),

നഗ്നചിത്രങ്ങളോടുകൂടിയ പുറംചട്ടയുമായി പുറത്തിറങ്ങുന്ന പ്ലേബോയ് മാസികയുടെ മുഖചിത്രമാകുന്ന ആദ്യത്തെ ഇന്ത്യൻ   വനിതയും ചലച്ചിത്രനടിയും മോഡലുമായ ഷെർലിൻ ചോപ്ര എന്ന മോണ ചോപ്രയുടെയും (1984),

WhatsApp Image 2026-02-10 at 10.56.25 PM (2)

ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിൽ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവതരിപ്പിച്ച   അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമായ ജെന്നിഫർ ജൊവന്ന ആനിസ്റ്റണിന്റെയും ( 1969),

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്  കളിക്കാരനുമായ നൈജൽ ജെയിംസ് ലോങ്ങിന്റെയും (1969),

അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ   ഷെറിയർ സൂസന്നെ ക്രൗന്റെയും (1962),

WhatsApp Image 2026-02-10 at 10.56.25 PM (4)

ഇൻഡി പോപ്പിലും ജാസിലും ഇന്ത്യൻ ഫ്യൂഷൻ ജാസിലുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ ജാസിന്റെ ഗോഡ് ഫാദർ എന്ന്  അറിയപ്പെടുന്ന സംഗീത സംവിധായകനും, റെക്കോർഡ്‌ നിർമാതാവും, കീ ബോർഡ്‌ വായനക്കാരനും, ഗായകനുമായ ലൂയിസ് ബാങ്ക്സ് അഥവാ ദംബാർ ബഹാദൂർ ഭുഥാപ്രിതിയുടേയും (1944 ),

ലിങ്കിൻ പാർക്ക് എന്ന റോക്ക് ബാൻഡ് സ്ഥാപിച്ച അമേരിക്കൻ ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ മൈക്കൽ കെഞ്ചി ഷിനോദ എന്ന മൈക്ക് ഷിനോദയുടെയും (1977) ജന്മദിനം ! 

**********

WhatsApp Image 2026-02-10 at 10.56.26 PM
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവികരിൽ പ്രമുഖരായ ചിലർ
***********
മാർ ആന്റണി പടിയറ, ജ. (1921-2000).
തിലക മാജി ജ. (1750- 1785)
ഹക്കീം അജ്‌മൽഖാൻ ജ. (1868-1927).
ഗോപിചന്ദ് നാരംഗ് ജ. (1931-2022)
ഹെൻറി ഫോക്സ് താൽബോട്ട് ജ. (1800-1877) 
തോമസ് ആൽ‌വ എഡിസൺ ജ.(1847-1931)
സിഡ്നി ഷെൽഡൻ ജ. (1917-2007)
ബർട്ടൺ ലിയോൺ റെയ്നോൾഡ്സ് ജ.  (1936-2018)

WhatsApp Image 2026-02-10 at 10.56.27 PM (2)സീറോ-മലബാർ സഭയുടെ  രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്ന മാർ ആന്റണി പടിയറ  (ഫെബ്രുവരി 11, 1921 — മാർച്ച് 23, 2000)

1784-ൽ ബ്രിട്ടീഷുകാരുടെ വിഭവ ചൂഷണത്തിനെതിരെ പോരാടാൻ ആദിവാസികളെ സംഘടിപ്പിച്ച് സായുധ സംഘം രൂപീകരിച്ച സന്താൽ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആദ്യ ആദിവാസി നേതാവായിരുന്ന തിലക മാജി.
(ഫെബ്രുവരി 11, 1750- ജനുവരി 13, 1785),

WhatsApp Image 2026-02-10 at 10.56.26 PM (3)

 1919-ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ലീം ലഹളകൾ ശമിപ്പിക്കാനും അവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും  അശ്രാന്ത പരിശ്രമം നടത്തിയ ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്ന ഹക്കീം അജ്‌മൽഖാൻ (11 ഫെബ്രുവരി 1868- 29 ഡിസംബർ 1927),

ഉർദുവിലും ഇംഗ്ലീഷിലും എഴുതിയഉറുദു സാഹിത്യ വിമർശനം ശൈലികൾ, ഘടനാവാദം, പോസ്റ്റ്-സ്ട്രക്ചറലിസം , പൗരസ്ത്യ കാവ്യശാസ്ത്രം എന്നിവയുൾപ്പെടെയുള്ള ആധുനിക സൈദ്ധാന്തിക ചട്ടക്കൂടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കിയ ഇന്ത്യൻ സൈദ്ധാന്തികനും സാഹിത്യ നിരൂപകനും  പണ്ഡിതനും മുൻ കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ ഗോപി ചന്ദ് നാരംഗ് (11, ഫെബ്രുവരി 1931-2022 ജൂൺ 15),

WhatsApp Image 2026-02-10 at 10.56.26 PM (2)

ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുക്കുകയും,1844-ൽ  ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ  പ്രസിദ്ധപ്പെടുത്തുകയും  ചെയ്ത  ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ  വില്യം ഹെൻറി ഫോക്സ് താൽബോട്ട്(11 ഫെബ്രുവരി 1800–17 സെപ്തംബർ 1877),

ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ടമായ കണ്ടെത്തലുകൾ  നടത്തിയ  മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന തോമസ് ആൽ‌വാ എഡിസൺ  (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931)

WhatsApp Image 2026-02-10 at 10.56.27 PM

ബ്രോഡ്‌വേ നാടരചയിതാവ്,  ഹോളിവുഡ് ടി.വി-സിനിമ തിരക്ക‌ഥാകാരൻ, നോവലിസ്റ്റ്  എന്നി മേഖലകളില്‍ പ്രത്യേകിച്ചും അദര്‍ സൈഡ് ഓഫ് മിട്നൈറ്റ് , മാസ്റര്‍ ഓഫ് ഗൈം, തുടങ്ങിയ ബെസ്റ്റ് സെല്ലേഴ്സ്  സിഡ്നി ഷെൽഡൻ  (ഫെബ്രുവരി 11,1917 - ജനുവരി 30,2007), 

ബൂഗി നൈറ്റ്സ്, ദി ലോംഗസ്റ്റ് യാർഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹോളിവുഡിലെ ഏറ്റവും ആകർഷകമായ നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബർട്ടൺ ലിയോൺ റെയ്നോൾഡ്സ് ജൂനിയർ (ഫെബ്രുവരി 11, 1936 – സെപ്റ്റംബർ 6, 2018)

WhatsApp Image 2026-02-10 at 10.56.27 PM (1)

ഇന്നത്തെ സ്മരണ  !!!!
*********

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, മ. (1900-1971)
സി.ജി. ജനാർദ്ദനൻ മ.(1921-1990)
'ജോൺ കെ എരുമേലി(1942- 2023 )
ഡി. വിനയചന്ദ്രൻ മ. (1946-2013)
രാജൻ എം. കൃഷ്ണൻ മ. (1968-2016).
ഡബ്ല്യു.ആർ. വരദരാജൻ മ.(1945-2010)
ജമ്നാലാൽ ബജാജ് മ.(1884-1942 )
ഘണ്ഡശാല മ. (1922-1974)
ഫക്രുദ്ദീൻ അലി അഹമ്മദ് മ.(1905-1977)
പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ മ.(1916-1968)
ഷാഹിദ് അസ്മി മ. (1977-2010)
റെനെ ദെക്കാർത്തെ മ.(1596-1650)
ഓൾഗ  കോക്ക്ലോവ മ.(1891-1955)
സിൽവിയ പ്ലാത്ത് മ. (1932-1963)
ലീ ജെ. കോബ് മ. (1911-1976)
ഫ്രാങ്ക് ഹെർബർട്ട് മ. (1920-1986)
വിറ്റ് നി ഹ്യൂസ്റ്റൻ മ. (1963- 2012)
പാറ്റ്സി ഒ'കോണൽ ഷെർമൻ മ. (1930-2008)
മോപ്പസാങ്ങ് വാലത്ത് മ. (1965-2025)

WhatsApp Image 2026-02-10 at 10.56.28 PM (4)

 മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി   അദ്ധ്യക്ഷൻ,   പുരോഗമന മലയാള സാഹിത്യത്തിന്റെ  വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്ന  കുറ്റിപ്പുഴ കൃഷ്ണപ്പിള്ള(1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11),

 സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ് ജനറൽ സെക്രട്ടറി, കെ.പി.സി.സി. (എസ്.), സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ ഫിലിം ചേംബർ അംഗം, പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്ന സി.ജി. ജനാർദ്ദനൻ (30 ജനുവരി 1921 - 11 ഫെബ്രുവരി 1990) ,

WhatsApp Image 2026-02-10 at 10.56.28 PM (2)

ദീർഘകാലം സി പി ഐ എം എൽ ലിബറേഷൻ സംസ്ഥാന സെക്രട്ടറിയും മാർക്സ് , ലെനിൻ, മാവോ, ചാരു മജുംദാർ എന്നിവരെപ്പറ്റി ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള മാർക്സിസ്റ്റ് ലെനിനിസ്റ്റായ ജോൺ കെ എരുമേലി(1942- 2023 ഫെബ്രുവരി 11 )

നരകം ഒരു പ്രേമകവിതയെഴുതുന്നു  എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച  ഒരു ആധുനിക കവിയായിരുന്ന ഡി. വിനയചന്ദ്രൻ(1946 മേയ് 16 – 2013 ഫെബ്രുവരി 11) ,

ന്യൂയോർക്ക്, ലണ്ടൻ, ഫ്രാൻസ്, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ ചിത്ര പ്രദർശനം നടത്തിയ കേരളീയചിത്രകാരൻ രാജൻ എം. കൃഷ്ണൻ (മ.2016 ഫെബ്രുവരി 11)

WhatsApp Image 2026-02-10 at 10.56.28 PM (3)

തമിഴ്നാട്ടിലെ  ട്രേഡ് യൂനിയൻ നേതാവും   സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റിയംഗവും, സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ സെക്രട്ടറി യുമായിരുന്ന ഡബ്ല്യു.ആർ. വരദരാജൻ (ജൂലൈ 22 1946 - ഫെബ്രുവരി 11, 2010),

ബജാജ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും, മഹാത്മാഗാന്ധിയുടെഅടുത്ത അനുയായികളിൽ ഒരാളും ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും,  ഒരു വ്യവസായ പ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ്
 (1884 നവംബർ 4 - 1942 ഫെബ്രുവരി 11 ),

തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചലച്ചിത്ര പിന്നണി ഗായകനും, സംഗീതഞ്ജനുമായിരുന്ന ഘണ്ഡശാല വെങ്കടേശ്വരറാവു എന്ന ഘണ്ഡശാല (4 ഡിസംബർ 1922 - 11 ഫെബ്രുവരി 1974) ,

അടിയന്തരാവസ്ഥ, മിസാ ഓർഡിനൻസുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങൾക്കു് രാജ്യത്തിന്റെ പരമോന്നത തലവൻ എന്ന നിലയിൽ കയ്യൊപ്പു ചാർത്തിയ  ഇന്ത്യയുടെ  രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്  (മേയ് 13, 1905 - ഫെബ്രുവരി 11,1977),

WhatsApp Image 2026-02-10 at 10.56.29 PM (3)

എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവ് ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ (25 സെപ്റ്റംബർ 1916-11 ഫെബ്രുവരി 1968)

ഭീകരവാദ കേസുകളിൽപ്പെട്ട നിരപരാധികൾക്കു വേണ്ടി  കോടതിയിൽ വാദിച്ചിരുന്ന പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഷാഹിദ് അസ്മി (1977-ഫെബ്രുവരി 11, 2010 ),

പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങളെ പഠനവിധേയമാക്കുകയും,   ദ്വൈതസിദ്ധാന്തം(dualism) , വിശ്ലേഷക ജ്യാമിതി ഇവയുടെആവിഷ്കർത്താവും ആയിരുന്ന ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമായ റെനെ ദെക്കാർത്തെ (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650),

WhatsApp Image 2026-02-10 at 10.56.28 PM (5)

പാബ്ലോ പിക്കാസോയുടെ  ആദ്യത്തെ ഭാര്യയും , അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോയുടെ  അമ്മയും ആയിരുന്ന റഷ്യൻ ബാലെ നർത്തകിയായിരുന്നുഓൾഗ പിക്കാസോ, ഓൾഗ സ്റ്റെപ്പനോവന കോക്ക്ലോവ (ജൂൺ 17, 1891 – 1955, ഫെബ്രുവരി 11),

ഐതിഹാസിക കൃതികളായ ദി കൊളോസസ് ആൻഡ് അദർ പോംയംസ്, ഏരിയൽ തുടങ്ങിയ കൃതികൾ രചിച്ച ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്ത്രീ കവയിത്രികളിൽ ഒരാളും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന സിൽവിയ പ്ലാത്ത് (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963)

12 ആംഗ്രി മെൻ, ദി എക്സോർസിസ്റ്റ് എന്നീ ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ നടൻ ലിയോ ജേക്കബ് എന്ന  ലീ ജെ. കോബ്  ( ഡിസംബർ 8, 1911 – ഫെബ്രുവരി 11, 1976)

എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സയൻസ് ഫിക്ഷൻ പുസ്തകമായ ഡ്യൂണും അതിൻ്റെ അഞ്ച് തുടർച്ചകളും എഴുതിയ അമേരിക്കൻ എഴുത്തുകാരൻ ഫ്രാങ്ക്ലിൻ പാട്രിക് ഹെർബർട്ട് ജൂനിയർ എന്ന ഫ്രാങ്ക് ഹെർബർട്ട് (ഒക്‌ടോബർ 8, 1920 – ഫെബ്രുവരി 11, 1986) 

WhatsApp Image 2026-02-10 at 10.56.29 PM

ഏകദേശം 20 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ളവരും,2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ളവരുമായ അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീത സംവിധായകയും, നടിയും, മോഡലും ആയിരുന്ന വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ( 9 ഓഗസ്റ്റ് 1977 - 2012 ഫെബ്രുവരി 11),

ഒരു അമേരിക്കൻ രസതന്ത്രജ്ഞയും, സ്കോട്ച്ഗാർഡ്, 3M ബ്രാൻഡുകളുടെ ഉത്പ്പന്നം, ഒരു സ്റ്റെയിൻ റിപ്പെല്ലെന്റ്, ഡ്യൂറബിൾ വാട്ടർ റിപ്പലന്റ് എന്നിവയുടെ സഹ ഇൻവെന്ററും ആയിരുന്ന പറ്റ്സി ഒ'കോണൽ ഷെർമൻ  (സെപ്തംബർ 15, 1930 - ഫെബ്രുവരി 11, 2008)

കേരള ലളിതകലാഅക്കാദമിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുള്ള, ജലച്ചായം മാധ്യമമാക്കി പ്രധാനമായും ചിത്ര രചന നടത്തിയിരുന്ന, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കലാമണ്ഡലം ഗോപി മുഖത്ത് വിരിയിച്ച നവരസങ്ങളുടെ ഏറെ ശ്രദ്ധേയമായ ചിത്രീകരണം നടത്തിയ മലയാളി ചിത്രകാരൻ മോപ്പസാങ്ങ് വാലത്ത് (1965 ജനുവരി 1- 2025 ഫെബ്രുവരി 11 ) ൻ്റെയും ചരമദിനം

WhatsApp Image 2026-02-10 at 10.56.29 PM (1)

ചരിത്രത്തിൽ ഇന്ന്  …
********
എഡി 55 -  ബ്രിട്ടാനിക്കസിൻ്റെ ദുരൂഹ മരണത്തിനു ശേഷം നീറോ റോമൻ ചക്രവർത്തിയായി.

1752 - അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽ‌വാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.

1778 - ഭരണകൂടത്തെ വിമർശിച്ചതിന് നാടുകടത്തപ്പെട്ട ഫ്രഞ്ച് സാഹിത്യകാരനും തത്വചിന്തകനുമായ വോൾട്ടയർ 28 വർഷത്തിനു ശേഷം ജന്മനാട്ടിൽ മടങ്ങിയെത്തി.

WhatsApp Image 2026-02-10 at 10.56.29 PM (2)

1856 - അവധ് രാജ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു.

1916 - സന്താന നിയന്ത്രണം എന്ന ആശയം പ്രചരിപ്പിച്ചതിനു എമ്മ ഗോൾഡൻ എന്ന നഴ്‌സിനെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു.

WhatsApp Image 2026-02-10 at 10.56.31 PM (1)

1917 - പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.

1929 - വത്തിക്കാൻ സിറ്റിയെ സ്വന്തത്ര രാജ്യം ആക്കുന്നതിനായുള്ള ലാറ്ററൻ ഉടമ്പടി ഒപ്പു വച്ചു.

1933 - മഹാത്മജിയുടെ “ഹരിജൻ” ആഴ്ചപ്പതിപ്പ് ആദ്യ ലക്കം പുറത്തിറങ്ങി.

WhatsApp Image 2026-02-10 at 10.56.30 PM

1938-ൽ, ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ടെലിവിഷൻ പ്രോഗ്രാം, കരേൽ കാപെക്കിൻ്റെ RUR എന്ന നാടകത്തിൻ്റെ ഒരു അഡാപ്റ്റേഷൻ, BBC സംപ്രേഷണം ചെയ്തു

1942 - പ്രജാ മണ്ഡലം കൊച്ചി രാജ്യത്ത് മോചന ദിനമായി ആചരിച്ചു.

1945 - ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ, ജോസഫ് സ്റ്റാലിൻ എന്നിവർ ചേർന്ന് രണ്ടാം ലോകമഹായുദ്ധാനന്തരം ജർമ്മനിയുടെയും യൂറോപ്പിൻ്റെയും പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യാൽറ്റ കോൺഫറൻസ് സമാപിച്ചു

WhatsApp Image 2026-02-10 at 10.56.30 PM (2)

1948 - ഗാന്ധിജിയുടെ ചിതാഭസ്മം സംസ്ഥാന സർക്കാരിന് വേണ്ടി ദിവാൻ പി.ജി.എൻ ഉണ്ണിത്താൻ അടൂരിൽ വച്ചു ഏറ്റുവാങ്ങി.

1949 - അമേരിക്കൻ കൺട്രി ഗായകൻ ഹാങ്ക് വില്യംസിൻ്റെ ഏറ്റവും പ്രശസ്തമായ ഗാനം "ലവ്സിക്ക് ബ്ലൂസ്" പുറത്തിറങ്ങി.

WhatsApp Image 2026-02-10 at 10.56.30 PM (1)

1953 - ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു.

1970 - ജപ്പാൻ ലോകത്തെ നാലാമത്തെ ബഹിരാകാശ ശക്തിയായി. ഓഷുമി എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ ആണ് ഇത്.

1976 - വീക്ഷണം പത്രം തുടക്കം.

WhatsApp Image 2026-02-10 at 10.56.31 PM

1978 -  അരിസ്റ്റോട്ടിൽ, വില്യം ഷേക്സ്പിയർ, ചാൾസ് ഡിക്കൻസ് എന്നിവരുടെ കൃതികളുടെ നിരോധനം ചൈന പിൻവലിച്ചു

1979 - ഇറാനിയൻ വിപ്ലവത്തെയും പേർഷ്യൻ രാജവാഴ്ചയെ അട്ടിമറിച്ചതിനെത്തുടർന്ന് അയത്തുള്ള ഖൊമേനി ഇറാൻ്റെ പരമോന്നത നേതാവായി മാറിയതിനുശേഷം ഇറാൻ സ്വേച്ഛാധിപത്യ ഇസ്ലാമിക റിപ്പബ്ലിക്കായി.

1990 - ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ‍ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി.

WhatsApp Image 2026-02-10 at 10.56.32 PM (3)

1990 - മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.

1999 - പ്ലൂട്ടോ ഗ്രഹം നെപ്ട്യൂൺ ഗ്രഹത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നു. ഇനി 228 വർഷത്തിന് ശേഷം ആയിരിക്കും ഇതു വീണ്ടും സംഭവിക്കുക

2001 - ഡച്ച് പ്രോഗ്രാമിംഗ് വിദ്യാർത്ഥിയായ ജാൻ ഡി വിറ്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുകയും ഇമെയിൽ സെർവറുകളെ ബാധിക്കുകയും ചെയ്ത അന്ന കോർണിക്കോവ കമ്പ്യൂട്ടർ വൈറസ് സമാരംഭിച്ചു

WhatsApp Image 2026-02-10 at 10.56.32 PM (2)

2003 - നാസയുടെ വിൽക്കിസൺ മൈക്രോവേവ് അനിസോട്ടോപ്പി തയ്യാറാക്കിയ പ്രപഞ്ചത്തിന്റെ ആദ്യത്തെ ബേബി പിക്ചർ പുറത്തുവിട്ടു.

2006 -  കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു..

2011 - പ്രൊഫ. ഒ.എൻ.വി കുറുപ്പിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് ജഞാനപീഠ പുരസ്കാരം സമർപ്പിച്ചു.

2011 - അറബ് വസന്തം… ഹോസ്നി മുബാറക് രാജി വെച്ചു

2013 - ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാർദ്ധക്യത്തെ തുടർന്ന് മാർപ്പാപ്പ സ്ഥാനം രാജിവയ്ക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു, 1415-ന് ശേഷം അങ്ങനെ ചെയ്യുന്ന ആദ്യത്തെ മാർപ്പാപ്പയായി

2016 - സിയാച്ചിനിലെ മഞ്ഞുമലയിൽ നിന്ന് ആറാം ദിവസം രക്ഷിച്ച ലാൻസ് നായ്ക് ഹനുമന്തപ്പ വിടവാങ്ങി.

2016 - സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരാളുടെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു

2017 - ശത്രു മിസൈലുകളെ ബാഹ്യാകാശത്തുവച്ചുതന്നെ പ്രതിരോധിക്കാൻ ശേഷിയുള്ള പൃഥ്വി ഡിഫൻസ് വെഹിക്കിൾ മിസൈൽ വേധ മിസൈൽ (ഇന്റർസെപ്റ്റർ) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

2018 - റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു.

WhatsApp Image 2026-02-10 at 10.56.32 PM (1)

2018 - അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രനിർമ്മാണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

2020-ൽ, ലോകാരോഗ്യ സംഘടന ഔദ്യോഗികമായി കൊറോണ വൈറസ് പാൻഡെമിക് COVID-19 എന്ന് നാമകരണം ചെയ്തു, വൈറസിനെ SARS-CoV-2 എന്ന് നാമകരണം ചെയ്തു.

2021 - മിസ് ഇന്ത്യ കിരീടം തെലങ്കാനയുടെ മാനസ വാരാണസിക്ക് ലഭിച്ചു.

WhatsApp Image 2026-02-10 at 10.56.32 PM

2022- എണ്ണത്തിൽ കുത്തനെയുള്ള കുറവിന് ശേഷം  ഓസ്‌ട്രേലിയ ആദ്യമായി ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ്, ACT എന്നിവിടങ്ങളിൽ കോലകളെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തി

WhatsApp Image 2026-02-10 at 10.56.31 PM (2)

-
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment