ഇന്ന് ഫെബ്രുവരി 25: മന്നം സമാധിദിനം; വി. മധുസൂദനൻ നായരുടെയും ഷാഹിദ് കപൂറിന്റെയും ജന്മദിനം; ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തതും ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി റഷ്യ പിടിച്ചടക്കയും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും 
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅
'
'
.കൊല്ലവർഷം 1201
കുംഭം 13
രോഹിണി / അഷ്ടമി
2026 ഫെബ്രുവരി 25
ബുധൻ         

Advertisment

ഇന്ന്;

 *മന്നം സമാധിദിനം !  [കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയും നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനുമായ മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970)] ൻ്റെ ചരമദിനം

00c43d6c-e60a-49da-979d-aae3b2639539*ലോക സ്‌പേ  ദിനം![വളർത്തുമൃഗങ്ങളുടെ നാട്ടിലെ അമിതമായ പെരുപ്പം എന്ന നിർണായകമായ പ്രശ്നത്തെ ലോക സ്‌പേ ദിനം ഇന്നേ ദിവസം എടുത്തുകാണിക്കുന്നു. ഈ പ്രത്യേക ദിനം ഓരോ വളർത്തുമൃഗത്തിൻ്റെയും ഉടമകളെ അവരുടെ സ്വന്തം മൃഗങ്ങളെ വന്ധ്യംകരിച്ച് ഈ ലോകത്തിൽ വളർത്തുമൃഗങ്ങളുടെ പെരുപ്പം ഏതു വിധേനയും കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്., ഇത് തെരുവിൽ തള്ളപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. ഇതിനുള്ള അവബോധം വളർത്തുന്നതിലൂടെയും ഈ നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ലോക സ്‌പേ ദിനം പ്രധാനമായും ലക്ഷ്യമിടുന്നത്, വളർത്തു മൃഗങ്ങൾ, ദയാവധത്തിന് വിധേയമാകുന്നത് തീർത്തും ഇല്ലാത്തതായ ഒരു പുതു ലോകം സൃഷ്ടിക്കുക എന്നതാണ്.]

7de3bc70-6186-484a-9128-ec0f85923ce5

*നാഷണൽ ക്ലാം ചൗഡർ ദിനം![ക്ലാം ചൗഡറും ചൗഡറും ഇഷ്ടമാണോ? എല്ലാവരും ക്ലാം ചൗഡറിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും, പക്ഷേ അതിനൊരു അവധിക്കാലം കൂടി ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ന്യൂ ഇംഗ്ലണ്ട് പ്രദേശത്തുനിന്നുള്ള ചരിത്രപരമായ ഉത്ഭവവും മാൻഹാറ്റൻ ക്ലാം ചൗഡർ, റോഡ് ഐലൻഡ് ക്ലാം ചൗഡർ, ലോംഗ് ഐലൻഡ് ക്ലാം ചൗഡർ തുടങ്ങിയ സൃഷ്ടികൾക്ക് പ്രചോദനം നൽകിയതുമായ ഈ പ്രിയപ്പെട്ട മത്സ്യ സ്റ്റൂവിന്റെ ചരിത്രം ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണ് നാഷണൽ ക്ലാം ചൗഡർ ദിനം.]

*ദേശീയ ചോക്ലേറ്റ് കവേർഡ് നട്ട്  ദിനം![ചോക്ലേറ്റ് പൊതിഞ്ഞ നിലക്കടലയുടെ രുചികരവും മധുരമുള്ളതുമായ ഗുണങ്ങളുടെ കാര്യത്തിൽ, ഈ ജനപ്രിയവും രുചികരവുമായ ട്രീറ്റ് ആഘോഷിക്കാൻ ഈ പ്രത്യേക ദിവസമാണ് ഏറ്റവും അനുയോജ്യമായ കാരണം. ചോക്ലേറ്റ് പൊതിഞ്ഞ നട്ട് ദിനം ആസ്വദിക്കാൻ തയ്യാറാകൂ!]

7c36be3a-efb7-4977-9d7a-10d257ca8ec0

*പിസ്റ്റൾ പേറ്റന്റ്  ദിനം |[തോക്കുകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലിനെ അനുസ്മരിക്കുന്ന ഒരു സജീവമായ ആഘോഷമാണ് പിസ്റ്റൾ പേറ്റന്റ് ദിനം. സാമുവൽ കോൾട്ടിന് ആദ്യത്തെ റിവോൾവറിനുള്ള പേറ്റന്റ് ലഭിച്ച നിമിഷത്തെ ഈ ദിവസം അനുസ്മരിക്കുന്നു.]

* കുവൈറ്റ് ദേശീയ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക് : സശസ്‌ത്ര   സേന ദിനം !
* ഹംഗറി: മെമ്മോറിയൽ ഡേ ഫോർ  വിക്റ്റിംസ് ഓഫ് കമ്മ്യൂണിസ്റ്റ്  ഡിക്റ്റേറ്റർഷിപ്പ് !
* ഫിലിപ്പൈൻസ്: ജനശക്തി ദിനം !
* സുരിനാം: വിപ്ലവ ദിനം !
* ജോർജിയ: സോവ്യറ്റ് അധിനിവേശ ദിനം  !

.             7bd643b5-5eed-4f37-ab46-a1fb9b77bb4c
.       ഇന്നത്തെ മൊഴിമുത്ത്
.      ്്്്്്്്്്്്്്്്്്്്‌്‌്‌
''മരിക്കും സ്മൃതികളില്‍ 
ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത്‌
നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്ത്യാ നീ പദം വീണ്ടും ഓര്‍ക്കുക വല്ലപ്പോഴും.
ഓര്‍ക്കുക വല്ലപ്പോഴും...! ''

    [- പി ഭാസ്ക്കരൻ ]
(ഓർക്കുക വല്ലപ്പോഴും):
    **********

5e51039b-adfb-4d46-9e82-673ab47b7b88
' കവിത ചൊല്ലാനുള്ളതാണെന്നും അതു വഴി കവിതയെ കൂടുതൽ ജനപ്രിയമാക്കാനും, പുതിയതും
 സവിശേഷമായതുമായ ഒരു തരം ആലാപനരീതി കവിയരങ്ങുകളിൽ പ്രചാരത്തിൽ വരുത്തുന്നതിൽ
 സുപ്രധാന പങ്കുവഹിച്ച വ്യക്തിയുംമലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നായ നാറാണത്തു ഭ്രാന്തന്റെ രചയിതാവുമായ' വി. മധുസൂദനൻ നായരുടെയും (1949),

ഹിന്ദി തമിഴ് തെലുങ്ക് മലയാളം സിനിമ നിർമ്മാതാവും സംവിധായകനും അഭിനേതാവുമായ . ഗൌതം വാസുദേവ് മേനോന്റെയും (1973),

12a7e075-4784-480d-87a1-77236c8d0502

ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ച മികച്ച വിക്കറ്റ് കീപ്പറായിരുന്ന ഫറൂക്ക് എഞ്ചിനീയറുടെയും (1938),

ഒരു അമേരിക്കൻ അഭിനേത്രി, എഴുത്തുകാരി, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയയായ റാഷിദ ജോൺസിന്റെയും (1976),

80d7cacb-c20e-4e3d-8044-23537b82a949

മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയും ചലച്ചിത്രലോകത്തെത്തിയ ബോളിവുഡ് നടനും, പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ 1999 ൽ ഇറങ്ങിയ താലിൽ എന്ന സിനിമയിൽ ഒരു പിന്നണി നർത്തകനായി ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിച്ച് ശേഷം ഇഷ്ക് വിഷ്ക് എന്ന ചിത്രത്തിലൂടെ നായകവേഷം ധരിച്ച് ആ വർഷത്തെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ ശേഷം  ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ് തുടങ്ങിയവ സിനിമകളിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വിജയിച്ച ഷാഹിദ് ഖട്ടാർ എന്ന ഷാഹിദ് കപൂർ (1985)ൻ്റെയും

പ്രൊഫഷണൽ ഗുസ്തിയിലെ ഇതിഹാസ താരവും  ചടുലമായ വ്യക്തിത്വത്തിനും റിംഗിലെ സമാനതകളില്ലാത്ത വൈദഗ്ധ്യത്തിനും പേരുകേട്ട  കായികരംഗത്ത് ഒരു ഐക്കണായി മാറുകയും ചെയ്ത റിക്ക് ഫ്ലെയറിൻ്റെയും (1949), ജന്മദിനം !!!
 
*********

70af4cbf-2834-4146-8f7e-5a676007b8de
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
********

ഡോ. പി.ജെ. തോമസ് ജ. (1897-1965).
പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ ജ.(1905- 1991)
എസ്. കുമാരൻ ജ. (1923- 1991)
കെ പി എ സി ലളിത ജ. (1947 -2022)
ദിവ്യ ഭാരതി ജ. (1974 -1993)
'ജോൺഫോസ്റ്റർ ഡള്ളസ് ജ. (1888-1959)
ബൽരാജ് മധോക്ക് ജ. (1920-2016)
ജോയ് ഡൺലപ്  ജ. (1952 -2000)
ജോസ് ഡെ സാൻമാർട്ടിൻ ജ.(1778-1850)
'ജാനകി ആദി നാഗപ്പൻ ജ. (1925-2014)

37c80921-0055-4582-afe1-f20a6a284872

1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും, മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥമായ  ധനതത്ത്വശാസ്ത്രം എന്ന കൃതി രചിക്കുകയും  രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരിക്കുകയും  ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരിക്കുകയും ചെയ്ത  സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഷെവലിയർ ഡോ. പി.ജെ. തോമസ് (25 ഫെബ്രുവരി 1897 - 26 ജൂലൈ 1965),

നമ്മുടെ സാഹിത്യകാരന്മാര്‍ എന്നാ പേരില്‍ പതിനാലു ഭാഗങ്ങളിലായി അറുപതോളം സാഹിത്യകാരന്മാരുടെ ജീവച്ചരിത്രം എഴുതിയ കവിയും ചെറുകഥാകൃത്തും ആയിരുന്ന പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ (ഫെബ്രുവരി 25, 1905-1991 ഏപ്രില്‍19  )

27a12a41-a444-42e2-a1f9-ab93ee9e4128

പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ( 25 ഫെബ്രുവരി 1923 - : 24 ഡിസംബർ 1991),

കെ പി എ സി നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തുകയും 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ച,   മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയും സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്സണുമായിരുന്ന കെ പി എ സി ലളിത ( 25 ഫെബ്രുവരി 1947-2022),

 തമിഴ്, തെലുങ്ക്, ഹിന്ദിഎന്നീ ഭാഷകളിലെ ഒരു പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതി (ഫെബ്രുവരി 25, 1974 - ഏപ്രിൽ 5, 1993)  ,

441ec863-03a5-4bd6-9126-6c24a713a356

മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാൻ ലക്ഷ്യമിട്ട ഐസനോവർ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിൽ ശക്തമായ പങ്കുവഹിച്ചിരുന്ന നയതന്ത്രജ്ഞനും യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും മായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസ്(1888 ഫെബ്രുവരി 25-1929 മെയ് 24 ),

മോട്ടോർ സൈക്കിൾ റെയ്സിങ്ങിൽ ചാംമ്പ്യനും 24 പ്രാവിശ്യം ഉൾസ്റ്റർ ഗ്രാൻഡ് പ്രീ യും 26 പ്രാവിശ്യം മാൻ ടി ടി മീറ്റും ജയിച്ച ഐറിഷ് താരം ജോയ് ഡൺലപ് എന്ന വില്യം ജോസഫ് ഡൺലപ് (25 ഫെബ്രുവരി 1952  ,– 2 ജൂലൈ 2000), .

77499dd6-1f1b-4790-8f79-3145df125d3a

' "അർജന്റീന, ചിലി, പെറു എന്നിവയുടെ വിമോചകൻ" എന്ന് വിളിപ്പേരുള്ള,  ഒരുഅർജന്റീനിയൻ 'ജനറലും, സ്പാനിഷ് സാമ്രാജ്യത്തിൽനിന്നുള്ളസ്വാതന്ത്ര്യത്തിനായി തെക്കേ അമേരിക്കയുടെ വിജയകരമായ പോരാട്ടത്തിൽ, പെറുവിന്റെ സംരക്ഷകനായി സേവനമനുഷ്ഠിച്ച,ആധുനിക അർജന്റീനയിലെ കൊറിയന്റസിലെ യാപെയുവിൽ ജനിച്ച 'ജോസ് ഫ്രാൻസിസ്കോ ഡി സാൻ മാർട്ടിൻ വൈ മറ്റോറസ്' ( 25 ഫെബ്രുവരി 1778 – 17 ഓഗസ്റ്റ് 1850), '

മലേഷ്യൻ സ്വാതന്ത്ര്യ സമര സേനാനിയും മലേഷ്യൻ ഇന്ത്യൻ കോൺഗ്രസിന്റെ സ്ഥാപകാംഗവും ഐ.എൻ.എയുടെ ഭാഗമായിരുന്ന ഏഷ്യയിലെ ആദ്യത്തെ വനിതാ സൈനിക റെജിമെന്റായ ഝാൻസി റാണി റെജിമെന്റിന്റെ ജോയിന്റ് കമാൻഡറുമായിരുന്ന പുവാൻ ശ്രീ പത്മ ശ്രീ ദതിൻ ജാനകി ആദി നാഗപ്പൻ എന്നറിയപ്പെട്ടിരുന്ന ജാനകി തേവരുടെയും ജന്മദിനം(25 ഫെബ്രുവരി 1925 – 9 മെയ് 2014). 

*********

8888dca4-23e3-44a5-aea2-70d54cbae879
'ഇന്നത്തെ സ്മരണ  !!!
*********
മന്നത്ത്‌ പത്മനാഭൻ മ. (1878-1970)
വിഷ്ണുനാരായണൻ നമ്പൂതിരി മ. (1939-2021).
കുതിരവട്ടം പപ്പു മ. (1936-2000 )
'പി.ഭാസ്കരൻ  മ. (1924-2007)
പുത്തേഴത്ത് ഭാസ്ക്കരമേനോൻ മ.(1891- 2007)
ഡോ.ടി.ഐ രാധാകൃഷ്ണൻ മ. (1939-2013)
എ. വിൻസെന്റ്  മ.(1928- 2015)
കെ.പി.എ.സി. ജോൺസൻ മ.(1923- 2017)
'അഡ്വ. പി.ശങ്കരൻ മ.(1947-2020 )
പോൾ റോയറ്റർ മ. ( 1816-1899)
ജോൺ ടെനിയേൽ മ. (1820-1914 )
ഡൊണ്‍ ബ്രാഡ്മാൻ മ. (1908-2001)

4058a087-ff79-415e-bb7c-8f4851a36b8b

 കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും  നായർ സർവീസ്‌ സൊസൈറ്റി  സ്ഥാപിക്കുകയും ചെയ്ത ഭാരത കേസരി മന്നത്ത്‌ പത്മനാഭൻ (ജനുവരി 2,1878 - ഫെബ്രുവരി 25, 1970),

 ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, തുടങ്ങിയർ കരസ്ഥമാക്കിയിട്ടുള്ള  മലയാളകവിയായിരുന്ന വിഷ്ണുനാരായണൻ നമ്പൂതിരി ( ജൂൺ 2 1939 - ഫെബ്രുവരി 25 2021).

485c2a14-02fd-481b-85e4-b6e178e1cf78

, അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ, നരസിംഹം തുടങ്ങി  1500-ഓളം ചിത്രങ്ങളിൽ    ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും (ഒരു സ്പാനറും താമരശ്ശേരി ചുരവും കൊണ്ട് പ്രേക്ഷക മനസ്സുകളെ ഒന്നടങ്കം വാരി പുൽകിയ ഒരഭിനേതാവ്)  കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെയും അവതരിപ്പിച്ച  പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു (1936  -2000 ഫെബ്രുവരി, 25 ), 

ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ,ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ   ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാന്‍,കെ.എഫ്.ഡി.സിയുടെ ചെയർമാന്‍,ദേശാഭിമാനി ദിനപത്രത്തിന്റെപത്രാധിപര്‍ , ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും  മലയാളഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ  ഭാസ്കരൻ മാസ്റ്റർ, എന്ന  പി.ഭാസ്കരൻ ( 1924 മെയ് 21- 2007 ഫെബ്രുവരി 25),

333890b9-b718-4ba4-9f65-5279940faaa9

ജയകേരളം’വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിക്കുകയും പിന്നീട് ‘കൈരളീസുധ’ മാസിക സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്ത തുടർന്ന്‌  സുലഭ ബുക്‌സിനു രൂപം കൊടുക്കുകയുo വ്യാസമഹാഭാരതത്തിന്‌ കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച പ്രശസ്‌ത തര്‍ജ്ജമയെ അടിസ്‌ഥാനമാക്കി  മഹാഭാരത സംഗ്രഹം എഴുതിയ പുത്തേഴത്ത് ഭാസ്ക്കരമേനോൻ
 ( 3 ജനുവരി 1930- 2007,ഫെബ്രുവരി 25),

വിദേശത്ത്‌ വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ്‌ ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം  കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും  മൂന്ന്‌ അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ. ടിഎ രാധാകൃഷ്ണൻ( -ഫെബ്രുവരി 25, 2013),

a4b36d62-8d29-429f-bf88-99c0c5287661

 ഭാർഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി  തുടങ്ങിയ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്രസംവിധായകനും,മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടള്ള എ. വിൻസെൻ്റ് ( ജൂൺ 14 1928 - ഫെബ്രുവരി 25, 2015)

മലയാള നാടക, ചലച്ചിത്രനടനും ഹാർമോണിസ്റ്റുമായിരുന്ന കെ.പി.എ.സി. ജോൺസൺ(1923 ഡിസംബർ 14-25 ഫെബ്രുവരി 2017).

a5b22968-faaf-4c10-a7be-a1ecf95ddaab

മുൻ ലോക്സഭാംഗം, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന'അഡ്വ. പി.ശങ്കരൻ ( O2ഡിസംബർ 1947-2020 ഫെബ്രുവരി 25 )

ടെലിഗ്രാഫി ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ടിങ്ങ് ആദ്യമായി നടപ്പാക്കുകയും റോയട്ടർ വാർത്ത എജൻസിയുടെ സ്ഥാപകനും ആയിരുന്ന പോൾ ജൂലിയസ് ഫ്രെഹർ റോയറ്റർ (21 ജൂലൈ 1816 – 25 ഫെബ്രുവരി 1899),

924861c8-a215-456d-aae5-1595b7292381

 പഞ്ച് എന്ന ഹാസ്യമാസികക്കു വേണ്ടി രണ്ടായിരത്തിലേറെ കാർട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാർട്ടൂണുകളും രചിച്ച കാർട്ടൂണിസ്റ്റും,ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാന്റ, ഈസൊപ്സ് ഫേബിൾസ് , ലല്ലാറൂഖ് ,ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് ,തുടങ്ങി മുപ്പതോളം  ഗ്രന്ഥങ്ങൾക്കു   ചിത്രീകരണം നിർവഹിച്ച ഇല്ലസ്ട്രേറ്ററും ,ജലച്ചായ ചിത്രകാരനും ആയിരുന്ന ജോൺ ടെനിയേൽ  (1820 ഫെബ്രുവരി 28-1914 ഫെബ്രുവരി 25)

d960889f-d20e-4e9b-bdbb-1f8f4ac447df

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന്  ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ്കളിക്കാരന്‍ സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ  എന്ന ഡൊണ്‍ ബ്രാഡ്മാൻ (:ഓഗസ്റ്റ് 27 1908 ഫെബ്രുവരി 25 2001) , ൻ്റെയും ചരമദിനം.

ചരിത്രത്തിൽ ഇന്ന്…
*********

794184bb-1ae9-4b70-8c53-90b44dbbca96
1793 - ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.

1836 - മൾട്ടിപ്പിൾ സിലിണ്ടർ റിവോൾവറിനുള്ള പാറ്റൻറ് സാമുവൽ കോൾട്ട് നേടി.

1837 - പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.

1862 - അമേരിക്ക, ആദ്യ പേപ്പർ കറൻസി പുറത്തിറക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു.

1870 - മിസ്സിസ്സിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം ഹിറാം റോഡ്സ് റിവൽസ്, യു.എസ് കേൺഗ്രസ്സിലെ ആദ്യ ആഫ്രോ- അമേരിക്കൻ അംഗമായി.

a9b80b4a-e1d4-4798-9d71-8a6372eb3d23

d74a0706-8b5e-45e8-aa28-6ea9a9a96470

1901 - ജെ.പി.മോർഗൻ, യു. എസ്. സ്റ്റീൽ കോർപറേഷൻ രൂപീകരിച്ചു.

1910 - ദലൈലാമ, ചൈനയിൽ നിന്നു ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പലായനം ചെയ്തു.

1921 - ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.

1925 - ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.

daf1c268-83b8-4582-821c-cdbc50510f0d

1932 - ഓസ്ട്രിയക്കാരനായ അഡോൾഫ് ഹിറ്റ്ലർ, ജർമൻ പൗരത്വം നേടി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത കരഗതമായി.

1946 - മുഹമ്മദ് അലി (കാഷ്യസ് ക്ലേ) ആദ്യ ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടി.

e42327d9-b3ef-4fdd-9be1-f194795483ca

1948 - ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന്‌ അന്ത്യമായി.

1951 -  ആദ്യത്തെ പാൻ -ആഫ്രിക്കൻ കായിക മത്സരങ്ങൾ ബ്യൂണസ് അയേഴ്സിൽ തുടങ്ങി.

1954 - ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.

f52c74b7-d525-41c7-bbd7-7d77053594f7

1956 - സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.

1986- കൊറസോൺ അക്വിനോ ഫിലിപ്പീൻസിന്റെ 11 മത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

2018- ചൈനയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എൻ എന്ന അക്ഷരം സെൻസർഷിപ്പിന്റെ ഭാഗമായി നിരോധിച്ചു.

dfc94d32-a239-4a25-a54e-5db740d1e1a9

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment