35 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചത് ട്രാക്‌സ്യൂട്ടിന്റെ പോക്കറ്റില്‍. യുവാവ് പൊലീസിന്റെ പിടിയില്‍

35 ഗ്രാം എംഡി.എംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍. മുട്ടില്‍ സ്വദേശി സാജിദ് (39) നെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച  ഉച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. 

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
police 2345

കല്‍പ്പറ്റ: 35 ഗ്രാം എംഡി.എംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍. മുട്ടില്‍ സ്വദേശി സാജിദ് (39) നെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച  ഉച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. 

Advertisment

പൊഴുതന ഭാഗത്തു നിന്നും അച്ചൂരാനം ഭാഗത്തേക്ക് കാര്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ കൈ കാണിച്ചു നിര്‍ത്തി വാഹനം പരിശോധിക്കുകയായിരുന്നു. ദേഹപരിശോധനക്കിടെ ഇയാള്‍ ധരിച്ചിരുന്ന ട്രാക്സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്നാണ് 35 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

Advertisment