/sathyam/media/media_files/2025/03/24/4GiTxAAmh4FVK7FbmR4Y.jpeg)
കടുത്തുരുത്തി: അര്‍ബന്‍ സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടന്നുകൊണ്ടിരുന്ന കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ കടുത്തുരുത്തി ഗൗരി ശങ്കര ഓഡിറ്റോറിയത്തില്‍ ബാങ്കിന്റെ ചെയര്‍മാന്‍ സുനു ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടത്തി.
സമ്മേളനം മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ബാങ്കിന്റെ വൈസ് ചെയര്‍മാന്‍ എംകെ സാംബുജി ആശംസകള്‍ നേര്‍ന്നു.
കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, മുന്‍ മന്ത്രി കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂസ്, പിഎം മാത്യു എക്‌സ് എംഎല്‍എ, ഫിലിപ്പ് ജോസഫ്, അഡ്വക്കേറ്റ് റ്റി.ജോസഫ്, യുപി ചാക്കപ്പന്‍, സാനിച്ചന്‍ കണിയാംപറമ്പില്‍, ബാങ്കിന്റെ ഭരണസമിതി അംഗങ്ങള്‍, ജയിംസ് ഫിലിപ്പ്, സ്റ്റീഫന്‍ പാറവേലി, ജെ പീറ്റര്‍ മാലിപ്പറമ്പില്‍, ജെഫി ജോസഫ്, ജെറി ചെറിയാന്‍, അഡ്വക്കേറ്റ് ജോജി അലക്‌സ്, കെ എന്‍ വീണുഗോപാല്‍, ടെസി ജോസ്, ജെസ്സി ടോമി, സിന്ധു ബിനോയ്, ബിനോയ് എം കെ, എബ്രഹാം കെ പി, കെ വി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us