ഏകദേശം 8 ലക്ഷം രൂപ വിലമതിക്കും. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചു. വാനിന്റെ സീറ്റിനടിയില്‍ 20 കിലോ കഞ്ചാവ്

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട. പിക്കപ്പ് വാനില്‍ വില്‍പനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളായ മൂന്ന് പേരെ ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. ഇവരില്‍ 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലേക്ക്  വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിത്. 

New Update
police 2345


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട. പിക്കപ്പ് വാനില്‍ വില്‍പനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളായ മൂന്ന് പേരെ ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. ഇവരില്‍ 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലേക്ക്  വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിത്. 

Advertisment


കാസര്‍കോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസില്‍ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസില്‍ കൃതി ഗുരു കെ ( 32) ഫാത്തിമ മന്‍സില്‍ മുഹമദ്ദ് അഷ്‌റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേവായൂര്‍ എസ്. ഐ നിമിന്‍ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. 


കാസര്‍കോഡ്  നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന മലാപ്പറമ്പ് ജംഗ്ഷനില്‍ വച്ച് പിടികൂടിയത്. വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചതിലാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച രീതിയില്‍ കഞ്ചാവ് കണ്ടെടുത്തത്.