29
Wednesday March 2023

സ്വപ്‌ന കുടുംബസമേതം ബംഗളൂരുവിലെത്തിയത് സംരക്ഷകര്‍ ഒരുക്കിയ സുരക്ഷാ വലയത്തിലേക്ക്’; ബംഗളൂരുവിലെത്തിയാല്‍ രക്ഷപ്പെടുത്തുന്ന കാര്യം ഏറ്റെന്ന് സ്വപ്‌നയ്ക്കും സന്ദീപിനും ഉന്നതരുടെ ഉറപ്പ് ലഭിച്ചിരുന്നു?; എന്‍ഐഎ വിലയിരുത്തല്‍ ഇങ്ങനെ..

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, July 13, 2020

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ പ്രതികളെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് എന്‍ഐഎ സംഘം ഇരുവരെയും ഇന്നലെ കൊച്ചിയിലെത്തിച്ചിരുന്നു.

ബംഗലൂരുവിലെത്തിയാല്‍ രക്ഷപ്പെടുത്താമെന്ന്‌ സ്വപ്‌നയ്ക്കും സന്ദീപിനും ചിലര്‍ ഉറപ്പു നല്‍കിയിരുന്നതായാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ബംഗലൂരുവിലേക്ക് ഒളിച്ചുകടന്നതെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. യുഎഇ കോണ്‍സുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടതിനു പിന്നില്‍ സ്വാധീനം ചെലുത്തിയ ഏജന്‍സിയുടെ പ്രവര്‍ത്തനവും എന്‍ഐഎ നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആ ഏജന്‍സിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാണു ബംഗലൂരു.

സ്വപ്ന കുടുംബസമേതം ബംഗലൂരുവിലെത്തിയത് സംരക്ഷകര്‍ ഒരുക്കിയ സുരക്ഷാ വലയത്തിലേക്കായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് പദ്ധതികള്‍ തകിടംമറിഞ്ഞത്. ബംഗലൂരുവില്‍ നിന്നും രക്ഷപ്പെടും മുമ്പ് പിടിയിലാകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍റ്റന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

തെലങ്കാനയും കേരളവുമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍റ്റന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണ് എന്‍ഐഎ നിരീക്ഷണത്തിലുള്ളത്. കോടികളുടെ പദ്ധതികളാണ് മലയാളികള്‍ ഉന്നത ഉദ്യോഗസ്ഥരായുള്ള സ്ഥാപനത്തിനു സര്‍ക്കാരുകള്‍ നല്‍കിയിരുന്നത്. യുഎഇ കോണ്‍സുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവര്‍ത്തിച്ചെന്നാണ് സൂചന.

Related Posts

More News

കൈവ്:  കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]

ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള   നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം. തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി […]

കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് തങ്ങളുടെ ആഗോള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക വീണ്ടും പുറത്തിറക്കുന്നത് ആഘോഷിക്കാനായി ചലച്ചിത്ര താരം കീർത്തി സുരേഷ് അഭിനയിക്കുന്ന ഒരു പുതിയ ടെലിവിഷൻ പരസ്യ ക്യാംപെയ്‌ൻ ആരംഭിക്കുന്നു. ചന്ദ്രികയുടെ ബ്രാൻഡ് അംബാസഡറായ കീർത്തി സുരേഷുമായുള്ള സഹകരണം ആരംഭിച്ചതായി സമീപകാലത്ത് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ ടെലിവിഷൻ പരസ്യം ആയിരിക്കും ഇത്.

പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ മുതിര്‍ന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര, ഒളിംപ്യന്‍ ഗോപി തോന്നക്കല്‍, ഒളിംപ്യന്‍ ഒ പി ജയ്ഷ, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാര്‍, ജി സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കടേശ്വരന്‍, ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഐപിഎസ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, ഫെഡറല്‍ ബാങ്ക് സിഎംഒ […]

  കൊല്ലം; വയോധികയെയും യുവാവിനെയും രണ്ട് കിലോയിലധികം കഞ്ചാവുമായി പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. കൊല്ലം അഞ്ചൽ കരുകോൺ ഏരുവേലിക്കൽ ചരുവിളവീട്ടിൽ കുൽസം ബീവി (67), തിരുവനന്തപുരം വള്ളക്കടവ് ചെറിയതുറ പുതുവൽ പുരയിടത്തിൽ സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. ചടയമംഗലം പൊലീസ്, കൊല്ലം റൂറൽ ഡാൻസഫ് ടീം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ അറസ്റ്റിലായത്. […]

ന്യൂഡല്‍ഹി: തീവ്ര ഉഷ്ണതരംഗങ്ങളുടെ പിടിയിലാണു രാജ്യമെന്നു കാലാവസ്ഥാപഠനം. ഇന്ത്യയിലെ ചൂട് മനുഷ്യന്റെ അതിജീവനപരിധിയുടെ പരമാവധിയിലേക്കടുന്നുവെന്നാണു പഠനം നടത്തിയ റീഡിങ് സര്‍വകലാശാലയിലെ കീറന്‍ ഹണ്ട് എന്ന ശാസ്ത്രജ്ഞന്‍ നല്‍കുന്ന സൂചന. 1901 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇക്കൊല്ലം കടന്നുപോയത്. വരുന്ന ആഴ്ചകളിലും താപനില ഗണ്യമായി ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിലയത്തിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട റെക്കോഡ് ഉഷ്ണതരംഗം ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്കാണ് ഇതു വഴിവയ്ക്കുന്നത്. വ്യാപകമായ വിളനാശത്തിനും മണിക്കൂറുകളോളമുള്ള െവെദ്യുതി തടസത്തിനും കഴിഞ്ഞ വര്‍ഷത്തെ അത്യുഷ്ണം […]

മുംബൈ: മാര്‍ച്ച് 18 ന് സല്‍മാന്‍ ഖാന് ലഭിച്ച ഭീഷണി ഇ-മെയില്‍ ഗോള്‍ഡി ബ്രാര്‍ അയച്ചതെന്ന് മുംബൈ പോലീസ്. കഴിഞ്ഞ വര്‍ഷം മേയില്‍ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറാണ് മാര്‍ച്ച് 18 ന് നടന്‍ സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ചതെന്ന് മുംബൈ പോലീസ് ബുധനാഴ്ച പറഞ്ഞു. ഗുണ്ടാസംഘം ഇപ്പോള്‍ യുകെയില്‍ ഒളിവില്‍ കഴിയുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. കേസില്‍ മുംബൈ പൊലീസ് ഇന്റര്‍പോളിന്റെ സഹായം […]

ബിഗ് ബോസ് വീട്ടില്‍ പ്രണയം വെളിപ്പെടുത്തി നടി ലെച്ചു. തന്റെ കാമുകൻ സംവിധായകനും ഫോട്ടോഗ്രാഫറുമാണ് എന്നാണ് ലെച്ചു പറയുന്നത്. സിനിമാ മേഖലയിലെ ആളാണ് എന്നും ലെച്ചു വ്യക്തമാക്കി. ബിഗ് ബോസ് വീട്ടില്‍ അഞ്‍ജുവിനോട് സംസാരിക്കവേയാണ് തന്റെ പ്രണയം ലെച്ചു വെളിപ്പെടുത്തിയത്.പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു. ‘തിങ്കളാഴ്‍ച നിശ്ചയം’ […]

കോഴിക്കോട് അരൂർ പെരുമുണ്ടശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷൻ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു.  

error: Content is protected !!