Advertisment

ഭീമാ കോറെഗാവ്: മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ടു സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

New Update

മുംബൈ: ഭീമാ കോറെഗാവ് കേസില്‍ മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കും വിധം ഇടപെട്ടെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

Advertisment

publive-image

അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്‌ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്‌ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവര്‍ എല്ലാം നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിപ്പട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്‌ഡെ ഒളിവിലാണ്.

ഈ വര്‍ഷം ജനുവരി 24നാണ് ഭീമ കോറെഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അക്രമം ബോധപൂര്‍വം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ആരോപണം.

nia beema coragov case
Advertisment