ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ : തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ചെന്നൈ, തിരുനെല്‍വേലി, മധുര, തേനി, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കെത്തിച്ച 14 പേരുടെ വീടുകളിലാണ് പരിശോധന.
Advertisment
രാജ്യത്ത് ഐഎസ് സെല്‍ രൂപീകരിക്കാന്‍ ഇത്തരക്കാർ പണം സ്വീകരിച്ചിട്ടുണ്ടെന്ന് എന്‍ഐഎ മുമ്പ് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് 14 പേരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. നിലവില്‍ ഇവരിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസവും കോയമ്പത്തൂർ കേന്ദ്രീകരിച്ച് പരിശോധന നടന്നിരുന്നു. ;