ഐ​എ​സ് ബന്ധം ; ത​മി​ഴ്നാ​ട്ടി​ലെ 14 വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ് ; പരിശോധന നടത്തിയത് കഴിഞ്ഞയാഴ്ച്ച യുഎഇയില്‍ നിന്ന് നാടുകടത്തിയ 14 പേരുടെ വീടുകളില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, July 20, 2019

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ലെ 14 വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ കേന്ദ്രീകരിച്ചാണ് റെ​യ്ഡ് നടന്നത്. ചെ​ന്നൈ, തി​രു​നെ​ല്‍​വേ​ലി, മ​ധു​ര, തേ​നി, രാ​മ​നാ​ഥ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ യു​എ​ഇ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ച്ച 14 പേ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പരിശോധന.

രാജ്യത്ത് ഐ​എ​സ് സെ​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഇത്തരക്കാർ പണം സ്വീകരിച്ചിട്ടുണ്ടെന്ന് എ​ന്‍​ഐ​എ മുമ്പ് സൂചന ലഭിച്ചിരുന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് 14 പേ​രെ യു​എ​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​വ​രി​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. കഴിഞ്ഞ ദിവസവും കോയമ്പത്തൂർ കേന്ദ്രീകരിച്ച് പരിശോധന നടന്നിരുന്നു. ;

×