ഹാര്‍വാഡ് സര്‍വകലാശാലയിലെ ജോലിക്കായി രാജിവച്ചു; താന്‍ കബളിപ്പിക്കപ്പെട്ടതായി മാധ്യമപ്രവര്‍ത്തക

നാഷണല്‍ ഡസ്ക്
Saturday, January 16, 2021

ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍.ഡി. ടി.വിയില്‍നിന്നു രാജിവെച്ച മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്ത്. ‘ഫിഷിങ്’ ആക്രമണത്തിന് ഇരയായി എന്നാണ് നിധി റസ്ദാന്റെ വെളിപ്പെടുത്തല്‍.

എൻ.ഡി.ടി.വി അവതാരകയായിരുന്ന നിധി റസ്ദാൻ ഹാര്‍വാര്‍ഡിലെ ജേര്‍ണലിസം പ്രൊഫസര്‍ ജോലിയില്‍ പ്രവേശിക്കാനായി 21 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 13നാണ് നിധി റസ്ദാന്‍ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചത്. എന്നാൽ ഈ ജോലി ഓഫർ ഇന്‍റര്‍നെറ്റ് തട്ടിപ്പാണെന്ന് നിധി പറയുന്നു. ട്വിറ്ററിലൂടെയാണ് നിധി റസ്ദാന്‍ താന്‍ കബളിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്.

2020 സെപ്റ്റംബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. എന്നാല്‍ കോവിഡ്-19 സാഹചര്യമായതിനാല്‍ 2021 ജനുവരിയിലാണ് ഹര്‍വാഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് കിട്ടി. പിന്നീട് ഹാര്‍വാഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന അധികാരികളെ നേരിട്ട സമീപിച്ചതോടെയാണ്‌ ന്‍ സംഘടിതവും സങ്കീര്‍ണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി തിരിച്ചറിഞ്ഞതെന്ന് നിധി ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

ജോലിക്കുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് തന്‍റെ സ്വകാര്യ ഇമെയില്‍-സോഷ്യൽ മീഡിയ അക്കൗണ്ടുവിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായും അവര്‍ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ കേസ് ഫയല്‍ ചെയ്തതായും അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും നിധി റിസ്ദാന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയെ കബളിക്കപ്പെട്ട വിവരം അറിയിച്ചിട്ടുണ്ടെന്ന് നിധി റസ്ദാന്‍ പറഞ്ഞു.

×