New Update
കൊച്ചി: നിപ വന്ന് ഭേദമായ എറണാകുളം പറവൂർ സ്വദേശി ഗോകുൽ കൃഷ്ണനെ ആരോഗ്യ വകുപ്പ് പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം. 2019 മെയ് മാസം എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് നിപ ബാധിച്ചത്.
Advertisment
വിട്ടു മാറാത്ത പനിയെ തുടർന്ന് നടത്തിയ ചികിത്സയ്ക്കൊടുവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിപ സ്ഥിരീകരിച്ചു. പിന്നീട് രണ്ട് മാസം നീണ്ട ചികിത്സ നടത്തി.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായപ്പോൾ ആരോഗ്യവകുപ്പ് സ്വീകരിക്കാനെത്തി. തുടർചികിത്സയും രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകുമെന്ന് ഉറപ്പും നൽകി.
എന്നാൽ രണ്ട് വർഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്വന്തം നിലയ്ക്ക് തുടർചികിത്സ നടത്തുന്ന യുവാവിന് ഇതുവരെ പഴയ ആരോഗ്യനില തിരിച്ച് പിടിക്കാനായിട്ടില്ല.