New Update
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലബോറട്ടറിയിലെ ആദ്യ നിപ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെയായിരുന്നു ലാബിൽ നിപ പരിശോധന തുടങ്ങിയത്. പൂണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലാബ് സജ്ജീകരിച്ചത്. അതേസമയം, പൂണെ ലാബിൽ പരിശോധിച്ച എട്ട് സാംപിളുകളുടെ ഫലങ്ങൾ ആരോഗ്യ മന്ത്രി എട്ട് മണിക്ക് പ്രഖ്യാപിക്കും.
Advertisment
ഒറ്റ ദിവസം കൊണ്ടാണ് നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിആർഡി ലാബിൽ തയ്യാറായിയ്. പുണെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്.
നിപയുടെ പ്രാഥമിക പരിശോധനകൾ ഇനി മുതൽ ഇവിടെ നടത്തും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിൾ പുണെയിലേക്ക് അയക്കേണ്ടതുളളൂ.