New Update
ഡല്‍ഹി: ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ സീറോ മലബാർ പള്ളിയിൽ പരിശുദ്ധ മാതാവിന്റെ 100 ദിന തിരുനാളിനോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.
രാവിലെ 7 മണിയ്ക്ക് രമേശ്നഗർ, റാണി ബാഗ് പഞ്ചാബി ബാഗ്, സിആര്‍പിഎഫ് ക്യാമ്പ്, വികാസ് പുരി, പഞ്ചിംവിഹാർ, ആര്‍ജി ബ്ലോക്ക്, ടാഗോർ ഗാർഡൺ സെൺട്രൽ സ്കൂൾ, ശിവാജി എൻക്ലേവ്, വിശാൽ എൻക്ലേവ്, വിശാൽ കുഞ്ച്, എബിസി ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പ്രദക്ഷിണം നടത്തി.
പ്രദക്ഷിണത്തിന് ഫാ. ലിറ്റോ ചെറുവള്ളിൽ കൈക്കാരന്മാർ ജെറോം ഫെർണാണ്ടസ്, വർഗ്ഗീസ് തോമസ്, തിരുന്നാൾ കമ്മിറ്റി കൺവീനർ ജോൺ പി.എ ഇടവക അംഗങ്ങൾ ടോമി തോമസ്സ് ബെന്നി പി എ എന്നിവർ നേതൃത്വം നൽകി.