ബിഹാറില്‍ ആഭ്യന്തര വകുപ്പും നിതീഷ് കുമാറിന് തന്നെ

നാഷണല്‍ ഡസ്ക്
Tuesday, November 17, 2020

പാട്‌ന: ബിഹാറില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്നെ ലഭിക്കും. ഉപമുഖ്യമന്ത്രിമാരായ കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ ധനം, ഗ്രാമവികസനവകുപ്പുകള്‍ കൈകാര്യം ചെയ്യും.

വിഐപി പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിക്കാണ് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതല. ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് സുമനായിരിക്കും ചെറുകിട ജലസേചനം, പിന്നാക്ക ക്ഷേമവകുപ്പുകളുടെ മന്ത്രി.

×