നിയമസഭാ തിരഞ്ഞെടുപ്പ്; ഇത്തവണ മത്സരിക്കാനില്ല, നിര്‍ബന്ധിക്കരുതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

നാഷണല്‍ ഡസ്ക്
Sunday, March 7, 2021

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ
അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ അല്‍ഫോണ്‍സ് കണ്ണന്താനവും
മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന ഘടകത്തിനും ഇതേ നിലപാടാണ്.

എന്നാല്‍ താന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ
നേരിട്ടറിയിച്ചിരിക്കുകയാണ് കണ്ണന്താനം. മുന്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തില്‍
ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് സൂചന. സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പള്ളി ലഭിച്ചാലുംമത്സരിത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

×