Advertisment

പുതിയ നിസ്സാന്‍ കിക്ക്സ്-2020 വില്‍പ്പന ആരംഭിച്ചു

New Update

കൊച്ചി: പുതിയ നിസ്സാന്‍ കിക്ക്സ് 2020 ബി.എസ് 6 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിച്ചു.മാനുവല്‍, എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷനില്‍ ഏഴ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില. 6 മോണോ ടോണ്‍, 3 ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളുമുണ്ട്.

Advertisment

publive-image

രണ്ട് വര്‍ഷത്തെ (50,000 കിലോമീറ്റര്‍) സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് വാഹനത്തിനുള്ളത്. ഇത് ആകര്‍ഷകമായ വിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് (100,000 കിലോമീറ്റര്‍) വരെ നീട്ടാന്‍ കഴിയും.1500 ലധികം നഗരങ്ങളില്‍ രണ്ട് വര്‍ഷത്തേ സൗജന്യ റോഡ്-സൈഡ് അസിസ്റ്റന്‍സ് സബ്സ്‌ക്രിപ്ഷനുമുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം, പ്രതിവര്‍ഷം 2099 രൂപ മുതല്‍ പ്രീ-പെയ്ഡ് മെയിന്റനന്‍സ് സര്‍വീസ് പാക്കേജും നിസ്സാന്‍ വാഗ്ദാനം ചെയ്യുന്നു.

'ബിഎസ് 6 നവീകരണത്തിന്റെ ഭാഗമായി, ഈ വിഭാഗത്തിലെ തന്നെ ഏറ്റവും ശക്തമായ ടര്‍ബോ എഞ്ചിനും എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷനുമാണ് പുതിയ നിസ്സാന്‍ കിക്ക്സ് വാഗ്ദാനം ചെയ്യുന്നത്. നിസ്സാന്‍ കണക്റ്റ് ടെക്നോളജിയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഞങ്ങളുടെ ഉപഭോക്തൃ ശൃംഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.' നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

 

publive-image

ബിഎസ്-6 മോഡല്‍ നിസ്സാന്‍ കിക്ക്സ് 2020 1.5 മാനുവല്‍ ട്രാന്‍സ്മിഷന് 9,49,990 രൂപയാണ് വില. 1.3 ടര്‍ബോ മാനുവല്‍ ട്രാന്‍സ്മിഷന് 11,84,990 രൂപയും, സിവിടി ട്രാന്‍സ്മിഷന് 13,44,990 രൂപയുമാണ് വില.1.5 എക്സ്.എല്‍, എക്സ്.വി, 1.3 ടര്‍ബോ എക്സ്.വി, എക്സ്.വി പ്രീമിയം, എക്സ്.വി പ്രീമിയം ഡ്യുവല്‍ ടോണ്‍, 1.3 ടര്‍ബോ എക്സ്.വി സിവിടി, എക്സ്.വി പ്രീമിയം സിവിടി എന്നിങ്ങനെ ഏഴ് വേരിയെന്റുകളില്‍ പുതിയ നിസ്സാന്‍ കിക്ക്സ് ലഭ്യമാണ്.

നിസ്സാന്‍റെ വ്യാപകമായി പ്രശംസ നേടിയ എക്സ്-ട്രോണിക് സിവിടി നിസ്സാന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിനുള്ളത്. നിസാന്‍ ജി.ടി.ആറിലേത് പോലെയുള്ള സിലിണ്ടര്‍ കോട്ടിംഗ് സാങ്കേതികവിദ്യയാണ് പുതിയ കിക്ക്സിന്റെ എച്ച്ആര്‍ 13 ഡിഡിടി എഞ്ചിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന് 256 എന്‍എം ടോര്‍ക്കും 156 പി.എസ് കരുത്തുമുണ്ട്.ഡ്യുവല്‍ വേരിയബിള്‍ ടൈമിംഗ് സിസ്റ്റമുള്ള ടര്‍ബോ എഞ്ചിന്‍ മലിനീകരണം കുറയ്ക്കുകയും കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോക്ക് നല്‍കുകയും ചെയ്യും. അതേസമയം, നിലവിലുള്ള സിവിടികളേക്കാള്‍ 40 ശതമാനം കൂടുതല്‍ കാര്യക്ഷമതയുള്ളതാണ് പുതിയ എക്സ്-ട്രോണിക് സിവിടി.

kicks
Advertisment