നൂറില്‍ വിളിച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി; യുവാവ് അറസ്റ്റില്‍

New Update

publive-image

നോയിഡ: എമര്‍ജന്‍സി നമ്പറായ നൂറില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹര്‍ഭജന്‍ സിംഗ് (33) എന്ന യുവാവാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.

Advertisment

ഹരിയാന സ്വദേശിയായ യുവാവ് നോയിഡയിലാണ് താമസിക്കുന്നത്. 100ല്‍ വിളിച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഇയാള്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി ഇയാളെ പിടികൂടി.

യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായും സെന്‍ട്രല്‍ നോയിഡയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു.

Advertisment