കോഴിക്കോട്: എൻഡിഎ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി എം.ടി രമേശ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എരഞ്ഞിപ്പാലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് പരിസരത്ത് നിന്ന് നൂറ് കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കലക്ടറേറ്റിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്.
കർണാടക മുൽക്കി മുടബദ്രരി എംഎൽഎ ഉമാനാഥ് കോട്ടിയൻ, ജില്ലാ ജന:സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ, എം രാജീവ്കുമാർ, മണ്ഡലം പ്രസിഡൻ്റ് കെ. ഷൈബു,സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശ്യം പ്രസാദ്, പി.എം രമണീ ഭായ് കോർപ്പറേഷൻ കൗൺസിലർമാരായ എൻ.ശിവപ്രസാദ്, സി എസ് സത്യഭാമ, സരിത പറയേരി, അനുരാധാ തായാട്ട് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.