ജയരാജന്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: ഫര്‍സിന്‍ മജീദിനും നവീന്‍ കുമാറിനും നോട്ടീസ്

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയുള്ള പരാതിയില്‍ മൊഴി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സിന്‍ മജീദിനും നവീന്‍ കുമാറിനും നോട്ടീസ്. നാളെ കൊല്ലം പൊലിസ് ക്ലബില്‍ ഹാജരാകാനാണ് വലിയതുറ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തില്‍ വച്ച് ഇപി ജയരാജന്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ഇരുവരും കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടിസ്.

Advertisment

നേരത്തെ രണ്ടു തവണ തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ഇരുവരും ഹാജരായില്ല. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും മുന്‍പ് ഹാജരാകാതിരുന്നത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷും ഗണ്‍മാന്‍ അനില്‍കുമാറും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി.

Advertisment