അകലക്കുന്നത്തെ ആദ്യകാല കോൺഗ്രസ്‌ നേതാവും മുൻ പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന ആര്യാട്ട് മാധവൻ നായർ (103) നിര്യാതനായി

സുഭാഷ് ടി ആര്‍
Thursday, May 13, 2021

പള്ളിക്കത്തോട്: എ.കെ മാധവൻ നായർ (103) ആര്യാട്ട് നിര്യാതനായി. സംസ്കാരം നടത്തി. പരേതൻ സ്വാതന്ത്ര്യ സമരസേനാനിയും വിമോചന സമരത്തിൽ പങ്കെടുത്തും തെക്കും തല ക്ഷേത്രത്തിന്റെയും സ്കൂളിന്റേയും പ്രവർത്തനങ്ങളിലെ നെടുതൂണും പൊതുപ്രവർത്തകനുമായിരുന്നു.

അകലക്കുന്നം പഞ്ചായത്തിന്റെ ആദ്യത്തെ വൈസ് പ്രസിഡൻറ്, തെക്കും തല 315-ാം നമ്പർ കരയോഗം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ഭാര്യ: പരേതയായ മീനാക്ഷിയമ്മ (ആനിക്കാട് കല്ലൂർ കുടുംബാംഗം). മക്കൾ: എ.എം. ശാരദാമ്മ, എ.എം കൃഷ്ണൻ നായർ (റിട്ട: സർവ്വേ വകുപ്പ് ഉദ്യോഗസ്ഥൻ), എ. എം സുഭദ്രാമ്മ, പരേതനായ എ.എം അരവിന്ദാഷൻ നായർ, ഡോ. എ.എം ചന്ദ്രശേഖരൻ നായർ (റിട്ട. പ്രൊഫ: വെറ്റിനറി സർവ്വകലാശാല മണ്ണൂത്തി), എ.എം. പങ്കജവല്ലിയമ്മ.

മരുമക്കൾ: പരേതനായ എം.എൻ രാമചന്ദ്രൻ നായർ (ഇളപ്പനാൽ, പൂവരണി), പി.വസുമതിക്കുട്ടിയമ്മ (റിട്ട: അദ്ധ്യാപിക, തേരുംപുറത്ത്, അമ്പാറ), പരേതനായ എൻ. കൃഷ്ണൻ നായർ (റിട്ട. അദ്ധ്യാപകൻ തയ്യിൽ, വെണ്ണിക്കുളം), ഡോ: കെ.ടി പ്രസന്നകുമാരി (റിട്ട: പ്രൊഫ: കാർഷിക സർവ്വകലാശാല, വെള്ളാനിക്കര), പരേതനായ എം.ആർ രാമചന്ദ്രൻ നായർ (റിട്ട. കെഎസ്എഫ്ഇ, മറുകപ്പള്ളിൽ, ആനിക്കാട്).

×