Advertisment

ഇളമ്പള്ളി ഗവ. സ്കൂള്‍ റിട്ട. അധ്യാപകന്‍ കെ.ജെ വര്‍ഗീസ് (കല്ലൂർ വർഗീസ് സാർ) നിര്യാതനായി

New Update

publive-image

Advertisment

പൂവത്തിളപ്പ്: മുതിർന്ന കോൺഗ്രസ് നേതാവും തികഞ്ഞ ഗാന്ധിയനുമായിരുന്ന കെ.ജെ വർഗീസ് (കല്ലൂർ വർഗീസ് സാർ - 87, റിട്ട. അദ്ധ്യാപകൻ ഗവണ്മെന്റ് സ്കൂൾ ഇളമ്പള്ളി) നിര്യാതനായി. സംസ്കാരം നാളെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് മണലുങ്കൽ സെന്റ് മേരീസ്‌ പള്ളിയിൽ.

മലബാറിലെ വിവിധ സ്കൂളുകളിൽ ദീർഘകാലം അധ്യാപകനായ ശേഷം ഇളമ്പള്ളി സ്കൂളിൽ നിന്നുമാണ് അദ്ദേഹം വിരമിച്ചത്. 2005-2010 കാലയളവിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ, 1996 മുതൽ 8 വർഷം തുടർച്ചയായി കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം, ദീർഘ കാലം മണലുങ്കൽ സെന്റ് മേരീസ്‌ സൺഡേ സ്കൂൾ അധ്യാപകൻ, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

പൂവത്തിളപ്പിലെയും സമീപപ്രദേശങ്ങളിലെയും വിവിധങ്ങളായ സാമൂഹ്യ -സാംസ്‌കാരിക-ആൽമീയ മേഖലകളിലെ മാതൃകയാർന്ന പ്രവർത്തനങ്ങൾക്ക് വർഗീസ് സാർ നേതൃത്വം നൽകി. വാക്കിലും പ്രവർത്തിയിലും തികഞ്ഞ സത്യസന്ധതയും ആൽമാർത്ഥതയും പുലർത്തിയിരുന്ന വർഗീസ് സാർ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. കൊറോണ ബാധയെ തുടർന്നുള്ള അസ്വസ്ഥതകൾക്ക് ശേഷം വർഗീസ് സാറിന്റെ പെട്ടന്നുള്ള വേർപാട് നാടിന് വേദനയായി.

ഭാര്യ: ശോശാമ്മ (റിട്ടയേർഡ് നേഴ്സ്, പി.എച്ച്.സി മുണ്ടങ്കുന്ന്) മല്ലപ്പള്ളി ആനിക്കാട് കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: ജോൺ (റെജി), അന്നമ്മ (റെനി). മരുമക്കൾ: സോളി വടക്കെമുറി മുത്തോലി, ഷിബു തെക്കേമറ്റം കൊഴുവനാൽ.

kottayam news obit news
Advertisment