Advertisment

സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഡബ്ലിനിൽ

New Update

publive-image

Advertisment

ഡബ്ലിന്‍: കൗണ്ടി വെക്‌സ്ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ (34) സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 20 ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെൻ്റ് തോമസ് പാസ്റ്ററല്‍ സെൻ്ററിനോട് ചേർന്നുള്ള ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ നടത്തും.

ദേവാലയത്തിലെ ശുശ്രൂഷകളെ തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിക്കും. സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനാവുകയുള്ളു. സംസ്‌ക്കാര ശുശ്രൂഷകളുടെ ഓൺലൈൻ സംപ്രേക്ഷണം ലഭ്യമാണ്.

ഭാര്യ മേനാച്ചേരി കുടുംബാംഗം ബിൻസി. മൂന്നുവയസുള്ള സിമയോൻ സോൾസൺ ഏക മകനാണ്. പയ്യപ്പള്ളിൽ പരേതനായ സേവ്യറിൻ്റേയും മറിയത്തിൻ്റേയും മകനായ സോൾസൻ കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി ഇടവകാംഗമാണ്.

ആറുവർഷമായി അയർലണ്ടിൽ താമസിക്കുന്ന സോൾസൻ വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾക്ക് അയർലണ്ടിലെ സീറോ മലബാർ സഭാ വൈദീകർ നേതൃത്വം നൽകും.

അയർലണ്ടിലെ വിവിധ കുർബ്ബാന സെൻ്ററുകളിലെ വികാരിമാരും, അൽമായ നേതൃത്വവും സോൾസൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യൂറോപ്പിലെ സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ബിൻസിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.

റിയാൽട്ടോ ദേവാലയത്തിൽനിന്നുള്ള തൽസമയ സംപ്രേക്ഷണം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്f:  https://www.churchservices.tv/rialto

ireland news
Advertisment