Advertisment

ചെങ്ങളം മാവേലിവെട്ടത്ത് ത്രേസ്യാമ്മ സ്കറിയ (89) നിര്യാതയായി

New Update

publive-image

Advertisment

ചെങ്ങളം: ചെങ്ങളം മാവേലിവെട്ടത്ത് ത്രേസ്യാമ്മ സ്കറിയ (89) നിര്യാതയായി. എടത്വാ വടക്കേയറ്റം കുടുംബാംഗമാണ്. സംസ്കാരം നാളെ (ബുധന്‍) ഉച്ച കഴിഞ്ഞ് 3.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചെങ്ങളം സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍.

മക്കള്‍: വത്സമ്മ മാത്യു ഉറുമ്പടയില്‍ ശാന്തിഗ്രാം, കെ.കെ രാജു (പ്രസിഡന്‍റ്, സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചെങ്ങളം, ഡിസിസി മെമ്പര്‍, കോട്ടയം), ഔസേപ്പ് സ്കറിയ (എംആര്‍എഫ് കോട്ടയം), സാലി ഗോപന്‍ (നാഗാര്‍ജുന, തൊടുപുഴ), പരേതനായ ബാബു സ്കറിയ.

മരുമക്കള്‍: മാത്യു ഉറുമ്പടയില്‍ ശാന്തിഗ്രാം, റ്റെസി രാജു (പഞ്ചായത്ത് മെമ്പര്‍, അകലക്കുന്നം), പരേതയായ ജെസി ഇളംപുരയിടം, പരേതനായ ഗോപന്‍ (കൊന്നയ്ക്കാപ്പറമ്പില്‍, തൊടുപുഴ).

ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 9 മുതല്‍ അന്തിമ ഉപചാരത്തിനായി ഭവനത്തില്‍ വയ്ക്കുന്നതാണ്.

 

obit news
Advertisment