Advertisment

മുന്‍ നീലേശ്വരം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് അംഗവും മുസ്ലിംലീഗ് നേതാവുമായ ഇ.കെ. അബ്ദുൾ ഖരീം ഹാജി നിര്യാതനായി

New Update

publive-image

Advertisment

കാസര്‍കോട്: മുന്‍ നീലേശ്വരം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് അംഗവും, കോട്ടപ്പുറത്തെ പൗര പ്രധാനിയും മുസ്ലിംലീഗ് നേതാവുമായ, ഇ.കെ. അബ്ദുൾ ഖരീം ഹാജി (75) നിര്യാതനായി.

കോട്ടപ്പുറത്ത് മുസ്ലിം ലീഗ് ശക്തിപ്പെടുത്തുന്നതിൽ നേതൃത്വം കൊടുത്ത അദ്ദേഹം ഹൊസ്ദുർഗ് താലൂക്ക് മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡണ്ടും, അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ കൗൺസിലറും, ദീർഘകാലം കോട്ടപ്പുറം ശാഖാ മുസ്ലിം ലീഗിന്റെയും ഇസ്ലാഹൂൽ ഇസ്ലാം സംഘം ജമാഅത്ത് കമ്മിറ്റിയുടെ ജനറൽ സിക്രട്ടറിയും, പ്രസിഡണ്ടുമായിരുന്നു.

ഭാര്യ ടി.സി മറിയം. മക്കൾ വാഹിദ്, റഷീദ്, സാജിത, ജസീത, ജുനൈദ, മുർഷിത. ജാമാതാക്കൾ:ഇ.മുഹമ്മദ് കുഞ്ഞി, എം. ബഷീർ ആനച്ചാൽ, റിയാസ് വെള്ളൂർ, എൻ.എൻ.ഷഫീർ, സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഹാജി, കബീർ, ജലീൽ.

Advertisment