Advertisment

ഓവർസീസ് എൻ സി പി ഖത്തർ കമ്മിറ്റി അദ്ധ്യക്ഷനായി ലക്ഷദ്വീപ് സ്വദേശി ഉമ്മർ ശരീഫിനെ നിയമിച്ചു

New Update

publive-image

Advertisment

ദോഹ: ഓവർസീസ് എൻ സി പി ( ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൾ പീപ്പിൾ) ഖത്തർ കമ്മിറ്റി അദ്ധ്യക്ഷനായി ഉമ്മർ ശരീഫിനെ എൻ സി പി ദേശീയ നേതൃത്വം നിയമിച്ചു.നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസീസ് ന്യൂഡൽഹി പാർട്ടി ആസ്ഥാനത്തു നിന്ന് നിയമന ഉത്തരവ് നൽകിയത്. ശ്രീ ശരദ് പവാർ എം.പി ദേശീയ പ്രസിഡണ്ടായ എൻ സി പി യുടെ പ്രവാസി സാംസ്കാരിക സംഘടനയായ ഒ എൻ സി പി യുടെ അദ്ധ്യക്ഷനായി നിയമിതനായ ഉമർ ശരീഫ് 25 വർഷമായി ഖത്തർ പ്രവാസിയാണ്.

ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപ് സ്വദേശികളായ ചെമ്മങ്കാത്ത് ആറ്റക്കോയയുടേയും, പാത്തുമാബിയുടേയും മകനായി ജനിച്ച ഉമ്മർശരീഫ് ആന്ത്രോത്ത് മഹാത്മ ഗാന്ധി കോളേജിലും ഫാറൂക്ക് കോളേജിലുമായി പഠനം പൂർത്തിയാക്കിയ ശേഷം പ്രവാസ ജീവിതത്തോടൊപ്പം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പൊതുരംഗത്ത് സജീവ സാന്നിധ്യമാണ്.

എൻ സി പി ക്ക് ശക്തമായ സംഘടന സംവിധാനവും, സ്വാധീനവുമുള്ള ലക്ഷദ്വീപിൽ നിന്ന് പ്രവാസ ലോകത്ത് ദേശീയ തലത്തിൽ വിവിധ സംസ്ഥാനക്കാർ അംഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ ഖത്തർ നേതൃത്വത്തിലേക്കുള്ള നിയമനം ഉമർശരീഫിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് എൻ സി പി ഓവർസീസ് സെൽ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment