Advertisment

അൽ ദോസരീ ജുബൈൽ ക്യാമ്പില്‍ സഹായം എത്തിച്ച് ഇന്ത്യന്‍ ഓവര്‍സീസ്‌ ഫോറം .

New Update

ജുബൈല്‍ : മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജുബൈല്‍ അബ്ദുല്ല അൽ ദോസരീ ക്യാമ്പില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ ഫോറം (ഐ ഒ എഫ്)  പ്രതിനിധികൾ ഭഷണ സാധനങ്ങള്‍ വിതരണം ചെയ്തു .

Advertisment

publive-image

കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളേയും കൂടെയുള്ള മറ്റു വിദേശ തൊഴിലാളികളുടെ വിഷമങ്ങൾ അറിഞ്ഞപ്പോള്‍  അവർക്ക് അത്യാവശ്യം വേണ്ട ആഹാര സാധനങ്ങൾ, പച്ചക്ക റികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ എത്തിച്ചു നല്‍കുകയായിരുന്നുവെന്ന് ഐ ഒ എഫ് ഭാരവാഹികള്‍ പറഞ്ഞു .

publive-image

ജോലിയും ശമ്പളവുമില്ലാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് വേണ്ടുന്ന സഹായം ഇഡ്യൻ ഭരണകൂടത്തിന്റെ ഭാഗമായി ഉണ്ടാവണമെന്ന് അവർ കേണപേക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തു.

publive-image

നിലവിൽ  കമ്പനി   അവർ അഭയം തേടുന്നു, ശമ്പളത്തിന്റെ അഭാവം കാരണം ഓരോ ദിവസവും വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലൂടെയാണ്‌ കടന്നു പോകുന്നത്. ഞങ്ങൾ നിയമകുരുക്കിലൂടെയാണ് കടന്നു പോകുന്ന തെന്നും  നിങ്ങൾക്ക് ഞങ്ങളേ സഹായിക്കാൻ കഴിയുമെങ്കിൽ അത് വളരെയധികം സഹായകരമാകുമെന്ന് തൊഴിലാളികള്‍ പറഞ്ഞു എല്ലാവര്‍ക്കും എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്നും തൊഴിലാളി കള്‍ പറഞ്ഞു .

publive-image

സുമേഷ് ചെറുവത്തൂർ, അരവിന്ദ് ശാസ്ത്രീ, .സജീവ്, . പ്രസാദ് കെഎസ്സ്എം ഓച്ചിറ എന്നിവർ തൊഴിലാളികൾക്ക് ഒരു കൈ സ്വാന്തനവുമായി കൂടെയുണ്ടായിരുന്നു

Advertisment