Advertisment

പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഇടതു സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളുടെ ഉദാഹരണം

New Update

ദമ്മാം .പ്രവാസി സംരംഭകർ കേരളത്തിൽ നിരന്തരം ആത്മഹത്യ ചെയ്യുന്നത് ഇടതു സർക്കാരിന്റെ പ്രവാസി ദ്രോഹ നയങ്ങൾ മൂലമാണെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ആരോപിച്ചു .ആന്തൂർ നഗരസഭ യുടെ നിഷേധാത്മക നിലാപാട്മൂലം പ്രവാസിയായ സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് .

Advertisment

publive-image

പുനലൂരിൽ പ്രവാസി സംരംഭകനായ സുഗതൻ ആരംഭിച്ച വർക്ക്ഷോപ്പ് നു മുന്നിൽ കൊടിനാട്ടി തടസ്സം സൃഷ്ടിച്ചത് സി പി ഐ ആണെങ്കിൽ കണ്ണൂരിൽ ആന്തൂർ നഗരസഭ ചെയർ പേഴ്സണും സി പി എം നേതാവ് ഗോവിന്ദൻ മാഷിന്റെ ഭാര്യയുമായ പി കെ ശ്യാമളയാണ് , പുനലൂർ നോക്ക് കൂലി നൽകാത്തതാണ് കാരണമായതെങ്കിൽ സി പി എം ലെ ഗ്രൂപ്പ് വടംവലിയാണ് ആന്തൂരിൽ പ്രവാസി വ്യവസായി ക്കു ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി ,

നിക്ഷേപകരേയും വ്യവസായ സംരംഭകരേയും ചാക്കിട്ടു പിടിക്കാൻ വിദേശ രാജ്യങ്ങളി ലേക്ക് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുപണം ധൂർത്തടിച്ചു യാത്ര നടത്തുമ്പോ ളാണ് ഒരു ജീവിത കാലം മുഴുവൻ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യവുമായി നാട്ടിൽ ചെ റിയ വ്യവസായങ്ങൾ തുടങ്ങുവാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് നിയമത്തിന്റെ നൂലാ മാലകളും രാഷ്ട്രീയ -വ്യക്തി താല്പര്യങ്ങളും നിമിത്തം ജീവിതം തന്നെ നശിപ്പിക്കേണ്ടി വരുന്നതെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു .

ലോക കേരള സഭയിൽ പറഞ്ഞ ഒരു പ്രഖ്യാവനവും നടപ്പിലാക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞില്ല എന്നതിന്റെ തെളിവാണ് പ്രവാസികൾക്ക് നേരെയുള്ള ഇത്തരം നിഷേധ നിലപാടുകളെന്നും ബിജു കല്ലുമല ആരോപിച്ചു .

പ്രവാസിയായ സാജന്റെ മരണത്തിനു കാരണക്കാരിയായ നഗര സഭ അധ്യക്ഷ ശ്യാമ ളക്കും ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ആവശ്യപ്പെട്ടു .കേരള സർക്കാരിന്റെ പ്രവാസി സ്നേഹത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പി കെ ശ്യാമളക്കെതിരെ സി പി എം അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ബിജു കല്ലുമല ആവശ്യപ്പെട്ടു .

Advertisment