Advertisment

ഓൺലൈൻ പഠനം എന്നത് നിലവിൽ വന്നപ്പോൾ , അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് മൂലം ഒരു കുട്ടിക്കും പഠനം മുടങ്ങരുത് എന്ന ലക്ഷ്യവുമായി ഒഐസിസി ദമ്മാം കോട്ടയം ജില്ലാ കമ്മിറ്റിയും .

New Update

ദമാം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർഹരായവർക്ക് , കോട്ടയം ജില്ലാ ഒഐസിസി വിതരണം ചെയ്യുന്ന 10 ടിവികളുടെ വിതരണോത്ഘാടനം മുൻമന്ത്രി കൂടിയായ ,  കെ സി ജോസഫ് എം എൽ എ നിർവ്വഹിച്ചു . കോട്ടയം ജില്ലാ ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു .

Advertisment

publive-image

കുട്ടികളുടെ വിദ്യാഭാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമയോചിതമായി ഇടപെട്ടു പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും , ഇനിയും ഇത്തരം ജനോപകാരപ്രദമായ പ്രവർത്തങ്ങൾക്കുതകുന്ന പദ്ധതികൾ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തു വരികയാണെന്നും, പ്രസിഡണ്ട്  ബിനു പുരുഷോത്തമനും , ജനറൽ സെക്രട്ടറി ഡെന്നീസ് മണിമലയും അറിയിച്ചു .

publive-image

Advertisment