ഒ ഐ സി സി കോട്ടയം ജില്ലാകമ്മിറ്റി കെ. എം . മാണി അനുസ്മരണം സംഘടിപ്പിച്ചു .

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Monday, April 15, 2019

ദമാം : അഞ്ചു പതിറ്റാണ്ടിലേറെ കേരളാ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന് , സ്വന്തം ജീവിതം തന്നെ ചരിത്രമാക്കി മാറ്റിയ , അന്തരിച്ച  കെ. എം . മാണി എം . എൽ എ യ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം , ഒഐസിസി ദമ്മാം റീജിയണൽ ആക്ടിങ് പ്രസിഡന്റ്  ഹനീഫ റാവുത്തർ ഉദ്‌ഘാടനം ചെയ്തു .

ഭരണരംഗത്തും നിയമസഭാ രംഗത്തും നിരവധി റെക്കോഡുകള്‍ക്ക്‌ ഉടമയായിരുന്ന മാണി സാറിന്റെ വിയോഗം കേരളത്തിലെ ജനാധിപത്യമതേതര ശക്തികൾക്ക് കനത്ത നഷ്ടം ആണ് സൃഷ്ടിച്ചിരിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ്  അബ്ദുൾ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി .

ഭരണാധികാരിയെന്ന നിലയിൽ കർഷകരുടെയും , തൊഴിലാളികളുടെയും , സാധാരണ ക്കാരായ ജനങ്ങളുടെയും ക്ഷേമത്തിനായി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു മാണി സാറെന്നു അദ്ദേഹം അനുസ്മരിച്ചു . ശ്രീ ആലിക്കുട്ടി ഒളവട്ടൂർ ( കെ എം സി സി ) , , എബ്രഹാം മാത്യു ( നൊറാക്ക് ), റൗഫ് ചാവക്കാട് ( പ്രവാസി സാംസ്‌കാരിക വേദി )ജോസൻ ജോർജ്ജ്, ജോയ് തോമസ് തുടങ്ങിയവരും മാണി സാറിന്റെ വിയോഗത്തിൽ ബാഷ്പാഞ്ജലികളർപ്പിച്ചു സംസാരിച്ചു .

ഒഐസിസി ഭാരവാഹികളായ ചന്ദ്രമോഹൻ , ഷംസ് കൊല്ലം , നിസാർ മാന്നാർ , ഡെന്നീസ് ഡൊമിനിക്, ശ്യാം പ്രകാശ് , പ്രസാദ് രഘുനാഥ് , അലി പെരുമ്പാവൂർ , ഷമീർ , അബ്ബാസ് തറയിൽ , ലാൽ അമീൻ , ഹമീദ് മരക്കാശ്ശേരി , സക്കീർ പറമ്പിൽ , ഷെറീഫ്‌ ഖാൻ , റഫീഖ് യൂസഫ് , ലിജോ ജോർജ് , ഫൈസൽ ഷെറീഫ്‌ , സിറാജ് ആലുവ, ഡോക്ടർ സിന്ധു ബിനു , ഷിജില ഹമീദ് , സഫിയ അബ്ബാസ്, എന്നിവരും മാണി സാറിന് പ്രണാമങ്ങളർപ്പിച്ചു സംസാരിച്ചു .

 

×