കോവിഡ് വാക്സിനെടുക്കാൻ ആശങ്ക വേണ്ട; 97കാരിയുടെ വീഡിയോ വൈറലാകുന്നു

നാഷണല്‍ ഡസ്ക്
Monday, May 10, 2021

കോവിഡ് വാക്സിനെടുക്കാൻ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള വയോധികയുടെ വീഡിയോ വൈറലാകുന്നു. 97 കാരിയായ ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കയ്യടി നേടുന്നത്.

വാക്സിനെടുക്കാൻ ശങ്ക കാട്ടുന്നവരോട് ഭയം കൂടാതെ വാക്സിനെടുക്കാൻ ആവശ്യപ്പെടുകയാണ് വീഡിയോയിലൂടെ. താൻ വാക്സിനെടുത്തതാണെന്നും വേദനയോ യാതൊരുവിധത്തിലുള്ള പാർശ്വ ഫലങ്ങളോ ഉണ്ടായില്ലെന്ന് ഇവർ വീഡിയോയിൽ പറയുന്നു.

‘എനിക്ക് 97 വയസുണ്ട്’ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാക്സിൻറെ ആദ്യഡോസ് ഇക്കഴിഞ്ഞ മാർച്ചിൽ സ്വീകരിച്ചെന്നും അടുത്ത ഡോസ് ഉടൻ തന്നെ സ്വീകരിക്കുമെന്നും ഇവർ പറയുന്നു.

×