Advertisment

കോവിഡിനെ ചെറുത്തുതോല്‍പിച്ച്‌​ 117 കാരിയായ സിസ്​റ്റര്‍ ആഡ്രെ

New Update

പാരീസ്​: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്‍പിച്ച്‌​ 117 കാരിയായ സിസ്​റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്​ ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേല്‍ക്കുന്നത്​.

Advertisment

publive-image

ജനുവരി 16നാണ്​ ഇവര്‍ കോവിഡിന്‍റെ പിടിയിലകപ്പെടുന്നത്​. തുടര്‍ന്ന്​ തെക്കന്‍ ഫ്രാന്‍സിലെ റിട്ടയര്‍മെന്‍റ്​ ഹോമില്‍ ഐസൊലേഷനിലാക്കി.

അന്ധയായ സിസ്​റ്റര്‍ വീല്‍ചെയറിന്‍റെ സഹായത്തോടെയാണ്​ സഞ്ചരിക്കുന്നത്​. ഫെബ്രുവരി 11- നാണ് ​ മുത്തശ്ശിയുടെ 117ാം ജന്മദിനം.

കോവിഡ്​ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ചല്ല, ഇനി തന്‍റെ ശീലങ്ങള്‍ മാറ്റേണ്ടിവരുമോ എന്നായിരുന്നു സിസ്​റ്ററുടെ പേടിയെന്ന് ​ റിട്ടയര്‍മെന്‍റ്​ ഹോമിലെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ​ രോഗ ബാധയേറ്റത്തില്‍ അവര്‍ ഭയപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരിലേയ്ക്ക്​ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും ചെയ്​തു.

old women covid5
Advertisment