140 കോടി ഇന്ത്യക്കാരുടെ കണ്ണീര്‍; 'എനിക്കൊന്നും കൂടുതലായി പറയാനില്ല, 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്ന് മഹാവീര്‍ ഫോഗട്ട്

ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്‌സിനായി അവളെ ഞാന്‍ ഒരുക്കും'- എന്നുമാണ് വൈകാരികമായി മഹാവീര്‍ സിംഗിന്‍റെ പ്രതികരണം. 

New Update
mahavir Untitledpu

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ നിന്ന് ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ വിതുമ്പി താരത്തിന്‍റെ അമ്മാവനും മുന്‍താരവുമായ മഹാവീര്‍ സിംഗ് ഫോഗട്ട്. 

Advertisment

വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും മഹാവീര്‍ ഫോഗട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറ‌ഞ്ഞു.

'എനിക്കൊന്നും കൂടുതലായി പറയാനില്ല. വിനേഷിന് സ്വര്‍ണ മെഡല്‍ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. തീര്‍ച്ചയായും ഗെയിംസില്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഭാരം 50-100 ഗ്രാം വ്യത്യാസം വന്നാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട്.

നിരാശരാകരുത് എന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്‌സിനായി അവളെ ഞാന്‍ ഒരുക്കും'- എന്നുമാണ് വൈകാരികമായി മഹാവീര്‍ സിംഗിന്‍റെ പ്രതികരണം. 

 

Advertisment