ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ടേബിൾ ടെന്നിസിൽ ആദ്യ റൗണ്ടിൽ ശരത് കമൽ പുറത്ത്

New Update
V

പാരിസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു.

Advertisment

ലോക റാങ്കിങ്ങിൽ 40-ാമതുള്ള ശരത് കമൽ ലൊവേനിയൻ താരം ഡെനി കൊസുലിനോട് 2-4നാണ് തോൽവി വഴങ്ങിയത്.

2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ്, പുരുഷ ടീമിനം, മിക്‌സഡ് ഡബിൾസ് എന്നിവയിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയ ശരത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു.

Advertisment