Advertisment

പ്രവാചക നിന്ദ:എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഒമാന്‍ ബഹുമാനിക്കുന്നു; ഇന്ത്യന്‍ അംബാസഡറോട് പ്രതിഷേധം അറിയിച്ച്‌ ഒമാന്‍ വിദേശകാര്യ മന്ത്രാലയം

author-image
Charlie
Updated On
New Update

മസ്‍കറ്റ്: ഇന്ത്യയില്‍ നടന്ന പ്രവാചക നിന്ദയെ അപലപിച്ച്‌ ഒമാന്‍. ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എല്ലാ മതചിഹ്നങ്ങളെയും അവഹേളിക്കുന്നതിന് ഒമാന്‍ എതിരാണ്. ഇത്തരം അഭിപ്രായങ്ങളും സംഭവങ്ങളും വിവിധ മതങ്ങളില്‍പ്പെട്ടവര്‍ക്കിടയില്‍ ജനരോഷം മാത്രമാണ് ഉണ്ടാക്കുക.

അപമാനകരമായ പരാമര്‍ശം നടത്തിയ വക്താവിനെ സസ്‍പെന്റ് ചെയ്‍തതായി പുറത്തിറക്കിയ പ്രസ്താവനയെ ഒമാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്‍ണുത, സഹവര്‍ത്തിത്വം, വിദ്വേഷത്തെ ചെറുക്കുക തുടങ്ങിയ സംസ്‌കാരങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച അല്‍ ഹാര്‍തി, എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഒമാന്‍ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു.

സംഭവത്തില്‍ നേരത്തെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും പ്രതികരണം നടത്തിയിരുന്നു.

Advertisment