Advertisment

ഇന്ത്യയുള്‍പ്പെടെയുള്ള 24 രാജ്യങ്ങളില്‍ നിന്ന് യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍

New Update

publive-image

Advertisment

മസ്‌ക്കറ്റ്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ഒമാൻ തീരുമാനിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

യുകെ, ടുണീഷ്യ, ലെബനൻ, ഇറാൻ, ഇറാഖ്, ലിബിയ, ബ്രൂണൈ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, എത്യോപ്യ, സുഡാൻ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഘാന, സിയറ ലിയോൺ, നൈജീരിയ, ഗ്വിനിയ, കൊളംബിയ, അർജന്റീന , ബ്രസീൽ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

ജൂലൈ 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സസ്പെൻഷൻ പ്രാബല്യത്തിൽ വരും. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisment