ഞെട്ടിക്കുന്ന ബജറ്റും ടെക്‌നോളജിയുമായി മോഹൻലാലിൻറെ ഭീമൻ ഒരുങ്ങുന്നുവെന്ന് ഒമർ ലുലു

ഫിലിം ഡസ്ക്
Sunday, May 24, 2020

മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയുമായി മോഹൻലാലിനെ ഭീമനായി പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് സംവിധായകൻ ഒമർ ലുലു . സംവിധായകൻ വി എ ശ്രീകുമാർ (ശ്രീകുമാർ മേനോൻ) ആണ് മോഹൻലാലിനെ പ്രേക്ഷകർക്ക് മുന്നിൽ ഭീമനായി അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നും ഒമർലുലു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നു.

എല്ലാം നല്ല രീതിയൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത പ്രൊജക്റ്റായി ഇത് മാറും എന്നും അദ്ദേഹം തന്റെ ഫേസ് ബുക്കിൽ പറയുന്നു. മോഹൻലാൽ ഭീമനാവുന്ന ചിത്രത്തെ (രണ്ടാമൂഴം) കുറിച്ച് വിവാദങ്ങൾ നിലനിൽക്കെയാണ് ഒമർ ലുലു ഫേസ്ബുക്കിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാർ ഏട്ടൻ ഒരുക്കുന്നത് എല്ലാം നല്ല രീതിയൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആർക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് ആത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ.

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ‘എന്‍റെ ഭീമന്, സഫലമാകുന്ന ആ സ്വപ്നത്തിന്…Happy Birthday’ എന്നാണ് ശ്രീകുമാര്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

×