Advertisment

ഓണം കളറാക്കാൻ പുത്തൻ ഫാഷൻ ട്രൻഡുകളും സജീവമായി; പുത്തൻ പരീക്ഷണങ്ങൾക്ക് ഒരുങ്ങാൻ ഇതെല്ലാം ശ്രദ്ധിക്കാം

New Update
H

ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഓണത്തിനുള്ളു. മഹാബലിയും വാമനനും പൂക്കളവുമൊക്കെയാണ് ഓണത്തിന്റെ ഐതിഹ്യമെങ്കിലും യുവതലമുറയ്ക്ക് അണിഞ്ഞൊരുങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം. സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം മറ്റേത് ആഘോഷത്തേക്കാളും മാറ്റു കൂടുതൽ ഓണത്തിന് തന്നെയാണ്. സെറ്റു സാരിയിൽ നിന്നും സാരിയിൽ നിന്നുമെല്ലാം ഓണം ട്രെന്റിനും ഒരുപാട് മാറ്റങ്ങൾ വന്നുതുടങ്ങി. പുത്തൻ പരീക്ഷണങ്ങൾക്ക് ഒരുങ്ങാൻ ഇതെല്ലാം ശ്രദ്ധിക്കാം. 

Advertisment

സാരിയിലെ പുതുമ തന്നെയാണ് ഇക്കുറി ആകർഷണം. എല്ലാവര്‍ഷവും കേരള സാരി മാര്‍ക്കറ്റില്‍ ലഭിക്കാറുണ്ട്. എന്നാല്‍ എപ്പോഴും നോര്‍മല്‍ സാരിയുടുത്ത് മടുത്തവര്‍ക്ക് ഓണക്കാലത്തും കേരള സാരിയെന്ന തനിമ വിട്ട് പോകാതെ പുതുമയുള്ള സാരികള്‍ ധൈര്യമായി പരീക്ഷിക്കാം. കേരള സാരിയില്‍ ട്രെഡീഷണല്‍ പ്രിന്റുകള്‍ ആണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും ഫ്ളോറല്‍ പ്രിന്റുകള്‍. അതോടൊപ്പം ബ്ലോക്ക് പ്രിന്റുകളും അജ്റക്ക് പ്രിന്റുകളും , ജ്യോമെട്രിക്, ട്രൈബല്‍ പ്രിന്റുകളും കൂടിയാകുമ്പോള്‍ സാരിയുടെ ഗറ്റപ്പ്തന്നെ മാറും. ഓണമായതുകൊണ്ടുതന്നെ കേരള സാരിയിലും ചുരിദാറിലും കുര്‍ത്തയിലുമെല്ലാം കോട്ടണ്‍, ടിഷ്യു മെറ്റീരിയലാണ് കൂടുതല്‍ പ്രിയം. കേരള കോട്ടനും കൂടുതല്‍ വിറ്റുപോകുന്നുണ്ട്.

സാരി ബ്ലൗസിലെ വെറൈറ്റികളും പരീക്ഷിക്കാം. സാരിയുടെ കൂടെയുള്ള ബ്ലൗസ് പീസുകള്‍ക്ക് പകരം പ്രിന്റഡ് ബ്ലൗസുകള്‍ ഇടംപിടിച്ചുകഴിഞ്ഞു. അജ്റക് പ്രന്റിലുള്ള ബ്ലൗസുകളോടും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം കൂടുതലാണ്. മറ്റൊരു പ്രത്യേകത 'കലംകാരി'യുടെയും 'ദാബുപ്രിൻ്റി'ൻ്റെയുമൊക്കെ ഫുള്‍ സ്ളീവ് ബ്ലൗസുകളോടുളള പ്രിയമാണ്. നോര്‍മല്‍ പ്ലെയിന്‍ സാരിയാണെങ്കിലും ഹൈവി വര്‍ക്കുകള്‍ ബ്ലൗസിനൊപ്പം അണിഞ്ഞാല്‍ റിച്ച് ലുക്കാണ് ലഭിക്കുന്നത്.

ഇത്തവണ ഓണത്തിന്റെ പകിട്ട് അപ്പാടെ കൊണ്ടുപോകാന്‍ പോകുന്നത് ദാവണിയാണ്. ദാവണിയെ പ്രായവ്യത്യാസത്തിൻ്റെ വേർതിരിവുള്ള വസ്ത്രമായി ആരും കണക്കാക്കിയിട്ടില്ലെന്നതാണ് പ്രധാന കാര്യം. ദാവണി ഇത്തവണ എല്ലാവരും പ്രായം ഘടകമാക്കാതെ വാങ്ങിക്കുന്നുണ്ട്. ട്രെന്‍ഡിനെ ആളുകള്‍ സ്വാഗതം ചെയ്യുന്നു എന്നുള്ളത് വലിയ പ്രത്യേകതയാണ്

Advertisment