ഓണത്തിന് കെഎസ്ആര്‍ടിസിയില്‍ ചുരുങ്ങിയ ബജറ്റിനുള്ളില്‍ പോയിവരാം, ലിസ്റ്റില്‍ ഗവിയും മൂന്നാറും

ഓണത്തിന് കെഎസ്ആര്‍ടിസിയില്‍ ചുരുങ്ങിയ ബജറ്റിനുള്ളില്‍ പോയിവരാം, ലിസ്റ്റില്‍ ഗവിയും മൂന്നാറും

New Update
onam

ഓണത്തിന് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളും സജീവമായിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ഇഷ്ടംപോലെ യാത്രകളാണ് എല്ലാ ഡിപ്പോകളില്‍ നിന്നും ഇത്തവണത്തെ ഒരുക്കിയിരിക്കുന്നത്. 

Advertisment

വാഗമണ്‍-മൂന്നാര്‍ യാത്ര

ഓഗസ്റ്റ് 25,30 ഓഗസ്റ്റ് 25,30 എന്നീ തിയതികളില്‍ ആണ് കണ്ണൂരില്‍ നിന്നുള്ള ഓണത്തോട് അനുബന്ധിച്ചുള്ള മൂന്നാര്‍ യാത്ര നടത്തുന്നത്. വൈകിട്ട് ഏഴു മണിയോടെ കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെയോടെ വാഗമണ്ണിലെത്തും. ഇവിടെ ഓഫ്‌റോഡ് സഫാരിയും ബസില്‍ സൈറ്റ് സീയിങ്ങും കഴിഞ്ഞ ശേഷം രാത്രി ഹോട്ടലില്‍ ക്യാംപ് ഫയര്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് രണ്ടാമത്തെ ദിവസം രാവിലെ മൂന്നാറിലേക്ക് തിരിക്കും.

മൂന്നാറില്‍ ചതുരംഗപാറ വ്യൂപോയിന്റ്, ആനയിറങ്ങല്‍ ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ് , ഓറഞ്ച് ഗാര്‍ഡന്‍ എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് രാത്രിയോടെ മൂന്നാറില്‍ നിന്ന് യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ കണ്ണൂരില്‍ എത്തിച്ചേരും.

മൂന്നാര്‍ യാത്ര-ഓഗസ്റ്റ് 25,30 

ഓഗസ്റ്റ് 25,30 എന്നീ തിയതികളില്‍ തന്നെയാണ് മൂന്നാറിലേക്കുള്ള യാത്രയും നടത്തുന്നത്. വൈകിട്ട് ആറു മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ മൂന്നാറിലെത്തും. ഇരവികുളം നാഷനല്‍ പാര്‍ക്ക്, എക്കോ പോയിന്റ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ലവര്‍ ഗാര്‍ഡന്‍, ഷൂട്ടിങ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവിടങ്ങള്‍ ആദ്യ ദിവസം സന്ദര്‍ശിക്കും. 

അന്ന് രാത്രി മൂന്നാറില്‍ തങ്ങി പിറ്റേന്ന് രാവിലെ ചതുരംഗപാറ വ്യൂപോയിന്റ്, ആനയിറങ്ങല്‍ ഡാം. ക്യാപ് റോഡ് വ്യൂ പോയിന്റ് , ഓറഞ്ച് ഗാര്‍ഡന്‍ എന്നിവിടങ്ങളും കണ്ട് പിറ്റേന്ന് രാവിലെ കണ്ണൂരില്‍ മടങ്ങിയെത്തും.

Advertisment