Advertisment

പ്രവാസി സംരംഭകന്റെ ആത്മഹത്യ : വൺ ഇന്ത്യ അസോസിയേഷൻ കുവൈറ്റ്‌ അപലപിച്ചു

New Update

publive-image

Advertisment

കുവൈറ്റ് : ആയുഷ്ക്കാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്തുമായി കേരളത്തിൽ വ്യവസായം തുടങ്ങാനെത്തിയ സാജനെ ആത്മഹത്യയിലേക്ക് നയിച്ച സർക്കാർ ഉദ്യോഗസ്ഥ ക്രൂരതക്കെതിരെ ആം ആദ്മി പാർട്ടി പ്രവർത്തക കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ അപലപിച്ചു.

പ്രവാസികളെ സാമ്പത്തിക നേട്ടത്തിനായി മാത്രം കാണുകയും, അവരുടെ ന്യായമായ ആവശ്യങ്ങളെപ്പോലും അവഗണിക്കുകയും ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥ ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ആന്തൂർ നഗരസഭയിൽ നിന്ന് പ്രവാസി സംരംഭകൻ സാജനുണ്ടായിട്ടുള്ളത് എന്ന് കൺവീനർ വിജയൻ ഇന്നാസിയയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിൽ അപലപിച്ചു.

സാജൻ ഓരോ പ്രവാസികളുടെയും പ്രതിനിധിയാണെന്നും അദ്ദേഹത്തിനെ മരണത്തിലേക്ക് നയിക്കാൻ കാരണക്കാരായവർക്കെതിരെ, അവർ എത്ര ഉന്നതരായാലും നിയമനടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടറി ബിബിൻ ചാക്കോ അവതരിപ്പിച്ച പ്രമേയത്തിൽ സൂചിപ്പിച്ചു. സാജന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണം.

പ്രവാസികൾക്കുണ്ടാകുന്ന ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ സർക്കാർ മേൽനോട്ടത്തിൽ സമിതികൾ രൂപികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര - കേരള കേരള സർക്കാറുകൾക്ക് സമർപ്പിക്കുവാനും വൺ ഇന്ത്യ അസോസിയേഷൻ കുവൈറ്റ് തീരുമാനിച്ചു.

kuwait
Advertisment