Advertisment

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ് എറണാകുളം ജില്ലാ കമ്മിറ്റി സോഫ്റ്റ് സ്കിൽ ലീഡർഷിപ്പ് ട്രയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോഫ്റ്റ് സ്കിൽ ലീഡർഷിപ്പ് ട്രയിനിംഗ് പ്രോഗ്രാം 2021 ജനുവരി 3 ഞായറാഴ്ച ഹോട്ടൽ എയർ ലിങ്ക് കാസിൽ നെടുമ്പാശേരിയിൽ വെച്ച് നടത്തുകയുണ്ടായി.

രാവിലെ 9-30 ന് ജില്ലാ പ്രസിഡണ്ട് മുസ്തഫ തോപ്പിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി റ്റി.കെ പ്രസാദ് സ്വാഗതം പറയുകയും കൂടാതെ സംസ്ഥാന ജന. സെക്രട്ടറി പി.എം.കെ ബാവ മുഖ്യ പ്രഭാഷണം നടത്തുകയും ചെയതു.

publive-image

ഈ ട്രൈനിങ്ങ് പ്രോഗ്രാം സ്പോൺസർ ചെയ്ത നാഷണൽ കോർഡിനേറ്ററും പ്രശ്ന പരിഹാര സെല്ലിൻ്റെ ചെയർമാനുമായ സനിൽ പൈങ്ങാടൻ ആമുഖ പ്രസംഗം നടത്തി.

ശേഷം ഇൻ്റർനാഷണൽ മോട്ടിവേഷൻ ട്രൈനർ ആയ ഡോ. മാണി പോൾ മനുഷ്യ മനസ്സുകളെഎങ്ങിനെ നമ്മുടെ പരിതിയിൽ കൊണ്ടുവരുത്തുന്നതിനും ഉപബോധമനസ്സിന് ശക്തി പകരുകയും ഈ സംഘടനയുടെ ലക്ഷ്യത്തിനു വേണ്ടി ഒരു മില്യൺ മെമ്പർ മാരെ ഈ ജില്ലയിൽ എത്രയും പെട്ടെന്നു് സംഘടിപ്പിക്കുന്നതിന് പ്രചോദനം നൽകി.

publive-image

ഉച്ചക്കു ശേഷമുള്ള സെഷനിൽ 202l പുതുവത്സരത്തിൻ്റെ കേക്ക് മുറിച്ചു കൊണ്ട്

സ്റ്റേറ്റ് ജന. സെക്രട്ടറി, ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കേക്കിനൊപ്പം പുതുവർഷ സന്ദേശവും കൂടി നൽകി.

ജില്ലാ പ്രസിഡന്റ് മുസ്തഫ തോപ്പിൽ മുഖാമുഖം പരിചയപ്പെടൽ ചടങ്ങിലേക്ക് എല്ലാവരേയും ക്ഷണിച്ചു. പിന്നീട് ജില്ലാ ട്രഷറർ സാജു ചാക്കോയുടെ പ്രസംഗത്തിനു ശേഷം, പ്രശ്ന പരിഹാര സമിതി ചെയർമാൻ സനിൽ പൈങ്ങാടൻ, പ്രശ്ന പരിഹാര പ്രവർത്തങ്ങളെ കുറിച്ച് ഒഐഒപി അംഗങ്ങളെ ഉദ്ബോധിപ്പിച്ചു സംസാരിച്ചു.

publive-image

പുതുവർഷ പരിപാടിക്ക് കൊച്ചി മണ്ഡലം/ജില്ല കമ്മറ്റി മെമ്പറും മീഡിയ കോർഡിനേറ്റമായ കെ. ആർ. ചന്ദ്രൻ നന്ദി പറഞ്ഞു. അവസാന സെഷനായ ജില്ലാ പ്രതിനിധികൾ, മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം ജന: സെക്രട്ടറിമാർ ഉൾപ്പെട്ട സംയുക്ത മീറ്റിംങ്ങിൽ ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പിഎംകെ ബാവ, മുസ്‌തഫ തോപ്പിൽ, സാജു ചാക്കോ, സനിൽ പൈങ്ങാടൻ, ടി കെ പ്രസാദ് എന്നിവർ മറുപടി പറഞ്ഞു.

ചടങ്ങിൽ ജില്ലയിലെ എല്ലാ മണ്ഡല പ്രതിനിധികളും കൂടാതെ ഒഐഒപിയുടെ എറണാകുളം ജില്ലയുടെ സ്ത്രീ ശക്തി കൂട്ടായ്മ ജില്ല സെക്രട്ടറി ലാലി ആൽബർട്ട്, തൃക്കാക്കര നിയോജക മണ്ഡലം ജന. സെക്രട്ടറി വിജി ആർ മേനോൻ, കൊച്ചി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അമല മോഹൻ ദാസ്, ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ലിസ ജോൺ കൂടാതെ ലേഡീസ് ഗ്രൂപ്പ് അഡ്മിനായ മണിയമ്മ ഇടപ്പള്ളി എന്നിവരും പങ്കെടുത്തു. 5.30 ന് ജില്ല സെക്രട്ടറി ജോണി മാടവന നന്ദി രേഖപ്പെടുത്തി കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.

 

 

kochi news
Advertisment