ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി

നാഷണല്‍ ഡസ്ക്
Thursday, November 26, 2020

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ പ്രധാന മന്ത്രി പറഞ്ഞു.

ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അത്യാവശ്യമാണ്.

ചെറിയ ഇടവേളകളില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വിഘാതമാണ് സൃഷ്ടിക്കുന്നത്.

ഇക്കാര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. ഏതു തലത്തിലുള്ള തിരഞ്ഞെടുപ്പായാലും എല്ലാറ്റിനും കൂടി ഒരു വോട്ടര്‍ പട്ടിക മതിയാകുനമെന്നും അദ്ദേഹം വ്യക്തമാക്കി.

×