കണ്ണൂര്‍ കേളകത്ത് ഒരു വയസുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം; കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റു

New Update

കണ്ണൂര്‍: ഒരു വയസുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കണ്ണൂര്‍ കേളകത്താണ് രണ്ടാനച്ഛന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റു.  അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്. രതീഷ് എന്നയാളാണ് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്.

മുഖത്തും  തലയ്ക്കും പരിക്കേറ്റ കുട്ടിയെ കുടുതല്‍ ചികിത്സയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ തൃപ്തിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടാനച്ഛന്‍ രതീഷീനെതിരെ കേ്‌സ് എടുത്തതായി പേരാവൂര്‍ പൊലീസ് അറിയിച്ചു. പ്രതിയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

child attack
Advertisment