Advertisment

ലഹരി വിരുദ്ധ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരത്തിന് ഉജ്ജ്വല തുടക്കം

New Update

publive-image

Advertisment

ദോഹ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും ഇന്റര്‍നാഷണല്‍ മലയാളിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം.

ലഹരിക്കെതിരെ ഐക്യപ്പെടാം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഖത്തറിലെ 15 ഇന്ത്യന്‍ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 200ാളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

സിപ്രൊടെക് സി.ഇ.ഒ ജോസ് ഫിലിപ്പ് മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഫൗണ്ടര്‍ & സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.

റഷാദ് മുബാറക് അമാനുല്ല, ജോജിന്‍ മാത്യൂ, ഹംദ അമാനുല്ല, ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്‌മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മത്സരത്തിലെ വിജയികളെ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

doha news
Advertisment