ഇ-ഫയല്‍ സംവീധാനം സുഗമമായപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പ്രിയം പേപ്പര്‍ ഫയല്‍. സര്‍ക്കാര്‍ വാദം തെറ്റ് - 20 % ഫയലുകള്‍ ഇപ്പോഴും പേപ്പറില്‍ തന്നെ ? മാസങ്ങള്‍ക്ക് മുമ്പ് മൂന്നിലേറെ തവണ വിദേശയാത്ര നടത്തിയ ഉന്നതന്‍ യാത്രാനുമതി ചോദിച്ചതും ലഭിച്ചതും ഒരു ദിവസം ! മുന്‍ മന്ത്രിയും വനിതാ ഉദ്യോഗസ്ഥയും ആരുമറിയാതെ ലോകം ചുറ്റിയതും പേപ്പര്‍ ഫയലിന്റെ തണലില്‍

author-image
Berlin Mathew
New Update

publive-image

Advertisment

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ തീപിടുത്തം ഉണ്ടായി ഫയലുകള്‍ കത്തിനശിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തിയ പ്രധാന വാദമായിരുന്നു ഫയലുകളെല്ലാം ഇ-ഫയലുകളാണെന്നത്.

സെക്രട്ടറിയേറ്റ് അടക്കമുള്ള എല്ലാ ഓഫീസുകളിലും ഇ-ഫയല്‍ സംവീധാനമാണെന്നും നിയമസഭയിലെ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഉള്‍പ്പെടെ കാണിച്ചു സര്ക്കാര്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ 80 ശതമാനം ഫയലുകള്‍ മാത്രമാണ് ഇത്തരത്തില്‍ ഇ-ഫയല്‍ സംവീധാനത്തിലേക്കു മാറിയിട്ടുള്ളത്. നിയമവകുപ്പിലാകട്ടെ ഇപ്പോഴും പേപ്പര്‍ ഫയലുകളാണ് ഏറെയും. അതുപോലെതന്നെയാണ് പ്രൊട്ടോക്കോള്‍ വിഭാഗവും. ഇവിടെയും ഉദ്യോഗസ്ഥര്‍ക്ക് പ്രിയം പേപ്പര്‍ ഫയലാണ്.

ഉന്നത ഉദ്യോഗസഥര്‍ വിദേശയാത്ര നടത്തുന്നത് മിക്കവാറും ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. ഇതിനിടയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശത്തു പോകുന്നവരും കുറവല്ല. എന്നാല്‍ അനൗദ്യോഗിക യാത്രകള്‍ക്ക് അനുവാദം വാങ്ങാന്‍ ഇ-സിസ്റ്റം വഴി ശ്രമിച്ചാല്‍ ആവശ്യം കഴിഞ്ഞാലും ഒരുപക്ഷേ കാര്യം നടക്കണമെന്നില്ല.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മൂന്നിലേറെത്തവണ വിദേശത്ത് പോയിരുന്നു. എന്നാല്‍ യാത്രകള്‍ക്ക് പലപ്പോഴും അനുവാദം ചോദിച്ചതും അതു ലഭിച്ചതും യാത്രയുടെ തലേന്ന് തന്നെയായിരുന്നു. നേരത്തെ ഒരു മന്ത്രി വനിതാ ഉദ്യോഗസ്ഥയുമൊത്ത് ഔദ്യോഗിക യാത്രയ്ക്ക് പോയതും ഇത്തരം മാര്‍ഗത്തിലൂടെയായിരുന്നു.

publive-image

വിദേശയാത്ര നടത്തുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും വന്‍പടയെ തന്നെ അകമ്പടിക്കാരാക്കാറുണ്ട്. മിക്കവരും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യാത്രയില്‍ തള്ളിക്കയറ്റും. ഇവരുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ ഇവരാരും താല്‍പര്യം കാട്ടാറുമില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കും പ്രിയം പേപ്പര്‍ ഫയല്‍ തന്നെ.

ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സഹായിക്കാന്‍ അറിയപ്പെടുന്ന ഒരു സെക്രട്ടറി തന്നെയുണ്ട്. എല്ലാക്കാലത്തും ഭരണക്കാരുടെ പ്രിയങ്കരനായ ഇദ്ദേഹം ഫയലുകള്‍ നേരിട്ട് എത്തിച്ച് അനുമതി വാങ്ങിക്കൊടുക്കാറുണ്ടത്രേ. ഇവരൊക്കെ ഇ-ഫയലിന് എല്ലാക്കാലത്തും എതിരു നിന്നവരുമാണ്.

പേപ്പര്‍ ഫയലും ഇ-ഫയലും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്. ഇ-ഫയല്‍ ട്രാക്ക് ചെയ്യാനാവുന്നതാണ്. ഒരു ഉദ്യോഗസ്ഥന്‍ ഈ ഫയല്‍ എത്ര സമയം പിടിച്ചുവച്ചു എന്നു കൃത്യമായി അറിയാനും ആകും. അതാണ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പിന് പ്രധാന കാരണം.

Swapna goons
Advertisment