അന്താരാഷ്ട്ര വിപണിയില്‍ നിന്നും എത്രയും വേഗം വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജ

നാഷണല്‍ ഡസ്ക്
Wednesday, May 12, 2021

കൊല്‍ക്കത്ത: അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കത്തയച്ചു. വാക്‌സിന്‍ പരമാവധി വേഗത്തില്‍ ഇറക്കുമതി ചെയ്യണമെന്നാണ് ആവശ്യം.

രാജ്യത്തെ കോവിഡ് വാക്‌സിന്‍ ഉത്പാദനം അപര്യാപ്തമാണ്. ബംഗാളില്‍ മാത്രം പത്ത് കോടി ആളുകള്‍ക്ക് വാക്‌സിന്‍ ആവശ്യമാണ്. ആകെ ജനങ്ങളുടെ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ വാക്‌സിന്‍ ലഭ്യമായതെന്നും മമത വ്യക്തമാക്കി.

×