Advertisment

നവയുഗം സ്ക്കൂൾ കുട്ടികൾക്കായി ക്വിസ്സ്, കളറിങ് , ചിത്രരചന മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന ശിശിരോ ത്സവം-2019 ന്റെ ഭാഗമായി, സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്സ്, ചിത്രരചന, കളറിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു.

Advertisment

publive-image

നവംബർ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ, ദമ്മാം ഫൈസലിയയിലെ ശിശിരോ ത്സവവേദിയിൽ മത്സരങ്ങൾ ആരംഭിയ്ക്കും. ക്വിസ്സ് മത്സരത്തിൽ ജൂനിയർ (അഞ്ചു മുതൽ എട്ടാം ക്‌ളാസ്സ് വരെ), സീനിയർ (ഒൻപതു മുതൽ പന്ത്രണ്ടാം ക്‌ളാസ്സ് വരെ) എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. ഓരോ വിഭാഗത്തിലും പ്രാഥമിക മത്സരങ്ങളിൽ നിന്നും വിജയിക്കുന്ന ആറു കുട്ടികൾ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കും. പൊതു വിജ്ഞാനം, സമകാലിക വാർത്തകൾ എന്നിവയെ അടിസ്ഥാനമാക്കിയാകും ക്വിസ്സ് മത്സരങ്ങൾ നടക്കുക.

അതോടൊപ്പം, ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി കളറിങ് മത്സരം, അഞ്ചു മുതൽ എട്ടാം ക്‌ളാസ്സ് വരെയുള്ള കുട്ടികൾക്കായി പെൻസിൽ ഡ്രായിങ്, ഒൻപതു മുതൽ പന്ത്രണ്ടാം ക്‌ളാസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്രരചന മത്സരങ്ങൾ എന്നിവയും അരങ്ങേറും.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ശിശിരോത്സവ വേദിയിൽ വെച്ച് വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകും. മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യാനും, കൂടുതൽ വിവരങ്ങൾക്കും 0593624064, 0537521890 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisment