Advertisment

സിനിമാതാരമാകണോ? 'വടക്കന്‍ പെണ്ണ്' കണ്ടാല്‍ മാത്രം മതി

New Update

വിജയ് ബാബുവിനെ നായകനാക്കി ഇര്‍ഷാദ് ഹമീദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഒരു വടക്കന്‍ പെണ്ണ്' റിലീസിന് തയാറായി. ജാംസ് ഫിലിം ഹൗസിന്റെ ബാനറില്‍ റെമി റഹ്മാനാണ് 'ഒരു വടക്കന്‍ പെണ്ണ്' നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment

publive-image

ചിത്രം കാണുന്നവര്‍ക്ക് ഒരു സുവര്‍ണാവസരമൊരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'ഒരു വടക്കന്‍ പെണ്ണ്' തീയേറ്ററില്‍ കാണുന്നവരില്‍നിന്ന് തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് ജാംസ് ഫിലിം ഹൗസ് അവതരിപ്പക്കുന്ന അടുത്ത സിനിമയായ 'ഒരു താടി കഥ' യില്‍ അഭിനയിക്കാന്‍ അവസരമൊരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നാളെ റിലീസ് ആകുന്ന 'വടക്കന്‍ പെണ്ണ്' സിനിമയില്‍ ഒളിച്ചിരിക്കുന്ന തെറ്റ് കണ്ടു പിടിച്ച് അറിയിക്കുക എന്ന കര്‍ത്തവ്യമാണ് പ്രേക്ഷകരില്‍ നിക്ഷിപ്തമായിട്ടുള്ളത്. ഈ തെറ്റ് കൃത്യമായി കണ്ടെത്തി തരുന്ന ആദ്യത്തെ മൂന്നുപേര്‍ക്ക് 'ഒരു താടി കഥ'യുടെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

അഭിനയിക്കുവാനും സംവിധാനം ചെയ്യാനും താല്പര്യം ഉള്ളവര്‍ ആണെങ്കില്‍ ഏഴു ദിവസം റെമ്യൂണറേഷനോടു കൂടി സിനിമാ യൂണിറ്റിന്റെ കൂടെ താമസിച്ച് സംവിധാന സഹായികള്‍ ആകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആദ്യ ഷോ തീയേറ്ററില്‍ പോയി തന്നെ കണ്ട് ജീവിതം മാറ്റിമറിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രേക്ഷകര്‍ കണ്ടെത്തുന്ന തെറ്റ് jamsfilmhouse@gmail.com എന്ന ഐഡിയിലേക്കാണ് അയക്കേണ്ടത്.

ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനാ നായര്‍, അഞ്ജലി നായര്‍, അജയഘോഷ്, ഐശ്വര്യ, നിന്‍സി സേവ്യര്‍, മനീഷ ജയ്‌സിംഗ്, ആറ്റുകാല്‍ തമ്പി, അശോകന്‍ പാരിപ്പള്ളി, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍ (കുഞ്ഞുമോന്‍), ശ്യാം ചാത്തനൂര്‍, അനില്‍കുമാര്‍ കൂവളശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍, വിനോദ് നമ്പൂതിരി, പോങ്ങുംമൂട് രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ നായര്‍, മാസ്റ്റര്‍ ആര്യന്‍, ബേബി ഇറം, ബേബി നവമി തുടങ്ങിയവരാണ് ഒരു വടക്കന്‍ പെണ്ണ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മറ്റു അഭിനേതാക്കള്‍.

ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഹാരിസ് അബ്ദുള്ളയാണ്. രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അജയ് സരിഗമ, ബിനു ചാത്തനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ജി. വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. തേജ് മെര്‍വിന്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്ര സംയോജനം ബാബു രാജാണ് , എല്‍. ശ്രീകാന്തനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്. എന്‍.ആര്‍. ശിവന്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുംപ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അജയഘോഷ് പരവൂരും കല ബാബു ആലപ്പുഴയുമാണ്. സലിംകടയ്ക്കലാണ് മേയ്ക്കപ്പ്, കോസ്റ്റ്യും - സുനില്‍ റഹ്മാന്‍ , ഷിബു പരമേശ്വരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍.

malayalam movie oru vadakkan pennu
Advertisment