ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിലേക്ക് മാറ്റി

New Update

publive-image

Advertisment

മംഗലാപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ (80) വെന്റിലേറ്ററിലേക്ക് മാറ്റി. മംഗളുരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ഫെര്‍ണാണ്ടസിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ഞായറാഴ്ച വീട്ടില്‍ യോഗ ചെയ്യുന്നതിനിടയില്‍ 80 കാരനായ അദ്ദേഹം തെന്നിവീണിരുന്നു. രാവിലെ വീണെങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് പതിവു വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് വീഴ്ചയിൽ സാരമായ പരുക്കേറ്റ് തലയിൽ രക്തം കട്ട പിടിച്ചെന്നു മനസിലായത്. ഇതിനു പിന്നാലെ അബോധാവസ്ഥയിൽ ആവുകയും ചെയ്തു.

oscar fernandes
Advertisment