Advertisment

ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ്

New Update

publive-image

Advertisment

ദോഹ : ബന്ന ചേന്ദമംഗല്ലൂരിന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഔട്ട്‌സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ്. കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ 275 എപ്പിസോഡ് പിന്നിട്ട കഥാശ്വാസം, 150 എപ്പിസോഡ് പിന്നിട്ട വിജയമന്ത്രങ്ങള്‍, 25 എപ്പിസോഡ് പിന്നിട്ട എന്റെ കഥ എന്നീ പോഡ്കാസ്റ്റുകള്‍ പരിഗണിച്ചാണ് ബന്ന ചേന്ദമംഗല്ലൂരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദസൗകുമാര്യവും അവതരണ ചാരുതയും എല്ലാവിഭാഗം ആസ്വാദകരെയും പിടിച്ച് നിര്‍ത്തുന്നതാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.ഇരുപത്തി അയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്, ആഗസ്റ്റ് ആദ്യ വാരത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഹസനുന്‍ ബന്ന കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരില്‍ പരേതനായ ഇ പി അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫര്‍ഹ ബന്ന, ഹന്‍ഫ ബന്ന എന്നിവര്‍ മക്കളാണ്. ഭാര്യയും മക്കളും കലാകാരികളും ആസ്വാദകരുമാണ്.

Advertisment