നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടക്കും. ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ശ്രമമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നീതി ആയോഗ് വ്യക്തമാക്കി. പരീക്ഷണം തുടരുന്നതിനോടൊപ്പം വിതരണസാധ്യത ആലോചിക്കുന്നുണ്ട്. വിലനിയന്ത്രണം ഏര്‍പ്പെടുത്തും.